x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

േ​ശീ​യ​പാ​ത​യി​ലെ അശാസ്ത്രീയമായ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 18, 2026 03:25 AM IST | Updated: September 18, 2026 03:25 AM IST

പെ​രി​യ ടൗ​ണി​ലെ അ​ടി​പ്പാ​ത​യ്ക്കു സ​മീ​പ​ത്തെ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം.

പെ​രി​യ: പെ​രി​യ-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ല്‍ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​തെ ദേ​ശീ​യ​പാ​ത​യി​ല്‍ പെ​രി​യ ടൗ​ണ്‍ അ​ടി​പ്പാ​ത​യ്ക്കു സ​മീ​പം ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. പെ​രി​യ-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ല്‍ പെ​രി​യ സി​എ​ച്ച്‌​സി മു​ത​ല്‍ ദേ​ശീ​യ​പാ​ത വ​രെ വീ​തി​കൂ​ട്ടി​യ​പ്പോ​ള്‍ ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ചി​രു​ന്നി​ല്ല. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മാ​ണം ക​ഴി​ഞ്ഞ് ഡ്രെ​യി​നേ​ജ് നി​ര്‍​മി​ക്കു​മ്പോ​ള്‍ പെ​രി​യ-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ലെ ഡ്രെ​യി​നേ​ജി​നെ ദേ​ശീ​യ​പാ​ത​യു​ടെ ഡ്രെ​യി​നേ​ജു​മാ​യി ബ​ന്ധി​പ്പി​ക്കാ​മെ​ന്നാ​ണ് അ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്.

മ​ഴ​ക്കാ​ല​ത്ത് പെ​രി​യ ടൗ​ണി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​ണ് ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി എം​എ​ല്‍​എ​യും പ​റ​ഞ്ഞ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ദേ​ശീ​യ​പാ​ത സ​ര്‍​വീ​സ് റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ഇ​പ്പോ​ള്‍ നി​ര്‍​മി​ക്കു​ന്ന ഓ​വു​ചാ​ലു​മാ​യി പെ​രി​യ-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ല്‍ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ന​ത്ത​മ​ഴ​യി​ല്‍ പെ​രി​യ ടൗ​ണി​ലെ അ​ടി​പ്പാ​ത ഉ​ള്‍​പ്പെ​ടെ വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്നു. പെ​രി​യ-​ഒ​ട​യം​ചാ​ല്‍ റോ​ഡി​ലും ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ച് ഇ​തു ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : District News Nattuvishesham Protest national highway

Recent News

Corehub Up