x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും മാ​ര്‍​ച്ചും ന​ട​ത്തി


Published: May 20, 2026 04:51 AM IST | Updated: May 20, 2026 04:51 AM IST

റാ​ന്നി: പെ​ട്രോ​ൾ, ഡീ​സ​ല്‍, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല​വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്കു​ക, നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യി​ലും ക്ര​മ​ക്കേ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മ്മേ​ന്ദ്ര പ്ര​ധാ​ന്‍ രാ​ജി വ​യ്ക്കു​ക, കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​ങ്ങ​ളോ​ട് നീ​തി പാ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും മാ​ര്‍​ച്ചും സം​ഘ​ടി​പ്പി​ച്ചു.

റാ​ന്നി പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ എ​ത്തി പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം മ​നോ​ജ് മാ​ത്യു പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​സ്‌​സി​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റി​ന്‍റോ തോ​പ്പി​ല്‍, ദ​ളി​ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​സി. ജ​യ​കു​മാ​ർ, ജോ​ണ്‍ വി. ​തോ​മ​സ്, ടോ​മി വ​ട​ക്കേ​മു​റി​യി​ൽ, ബെ​ഹ​നാ​ന്‍ ജോ​സ​ഫ്, സാ​ബു കു​റ്റി​യി​ൽ, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തം​ഗം മെ​റി​ന്‍ അ​നീ​ഷ്, ശോ​ഭ ചാ​ര്‍​ലി, സി​ബി ജ​യിം​സ്, മാ​ത്യു​ക്കുട്ടി ഏ​ഴ​കു​ന്നേ​ൽ, വി.​ജി. റെ​ജി, ബി​റ്റോ മാ​പ്പൂ​ർ, ജോ​മോ​ന്‍ ജോ​സ്, അ​ഭി​ജി​ത് വി​ഷ്ണു, കു​ഞ്ഞു​മോ​ന്‍ അ​യൂര്‍, റെ​ജി പു​ത്തെ​ന്‍​പ​റ​മ്പി​ൽ, അ​നൂ​പ് ജീ​ര​ക​ത്തി​നാ​ല്‍, സ​ര​ണ്‍ ന​മ്പൂ​തി​രി, തോ​മ​സ് ജേ​ക്ക​ബ്, ആ​ന്‍റ​ണി ക​രീ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Protest dharna

Recent News

Corehub Up