x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ന്തിയിലെ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം

വെബ് ഡെസ്ക്
Published: August 29, 2026 02:02 AM IST | Updated: August 29, 2026 02:02 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയെന്ന് ആരോപണം

ക​ഴ​ക്കൂ​ട്ടം :ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​ക​വെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നോ​ട് ചേ​ന്തി​യി​ലെ ശ്രീ​നാ​രാ​യ​ണ സാം​സ്കാ​രി​ക വേ​ദി​യി​ലെ സം​ഘാ​ട​ക​രി​ൽ ചി​ല​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി ആ​രോ​പ​ണം. ചെ​മ്പ​ഴ​ന്തി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​മു​ഖ്യ​മ​ന്ത്രി പോ​ങ്ങും​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും ചേ​ന്തി​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ആ​ണ് ചി​ല​ർ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി ചേ​ന്തി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി എ​ന്നു ക​രു​തി കു​റ​ച്ചു​പേ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

മു​ൻ എം​പി പീ​താം​ബ​ര​ക്കു​റു​പ്പ് , മു​ൻ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​രോ​ട് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു നി​ൽ​ക്ക​വെ ത​ട​ഞ്ഞ​വ​രി​ൽ ചി​ല​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ലേ​ക്ക് പോ​യി.

ചേ​ന്തി​യി​ലെ പ​രി​പാ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ​യം ന​ൽ​കി​യി​രു​ന്നി​ല്ല. ചേ​ന്തി​യി​ലെ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് കൈ​കാ​ണി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ശ്രീ​നാ​രാ​യ​ണ സാം​സ്കാ​രി​ക വേ​ദി​യി​ലെ സം​ഘാ​ട​ക അം​ഗ​വും ഡിസിസി അംഗവുമായ ചേ​ന്തി അ​നി​ൽ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Protest

Recent News

Corehub Up