പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം
കോട്ടയം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി അടക്കമുള്ള എംപിമാരെയും തെരുവില്‍ കൈയേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്സ് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം നടത്തി. സെറ്റോ ജില്ലാ ചെയര്മാന് രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്യാംരാജ് അധ്യക്ഷത വഹിച്ചു. ടി.എസ്. അന്‍സാരി, അരുണ്‍കുമാര്‍, മാത്തുക്കുട്ടി കുരുവിള, ഷീജ ബീവി, സാബു ജോസഫ്, ഒ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അയർക്കുന്നം: പാർലമെന്റ് മാർച്ചിലെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അയർക്കുന്നം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ അനീഷ് അന്ത്രയോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് ബിജു അധ്യക്ഷനായി.
പാമ്പാടി: രാഹുൽ ഗാന്ധിക്കു നേരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് കെ.ആർ. ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലക്കലോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷേർലി തര്യൻ, പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഉഷാകുമാരി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എൻ.ജെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
പള്ളിക്കത്തോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള എംപിമാരെയും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ സുനിൽ മാത്യു, സുമേഷ് കെ. നായർ, ബെന്നി ഒഴുക, സൗമ്യ ടീച്ചർ, ലൈസമ്മ സണ്ണി, സുരജ്, പി.ജെ. ഏബ്രഹാം, സാജു മറ്റം, ഇ.വി. തോമസ്, ജോഷിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : Protested NattuVishasham DistrictNews