തിരുവല്ല: പുഷ്പഗിരി നഴ്സിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ ഫാ. മാത്യു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ഉമ്മൻ ബി. മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. വിനീത് ജേക്കബ്, വൈസ് പ്രിൻസിപ്പൽ പ്രഫ. സിസ്റ്റർ മേരി ജ്യോതി, രഞ്ജിനി ദേവി തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ ഇൻ ഹെൽത്ത് റിസർച്ച് എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കോളജുകളിൽ നിന്നുള്ള പ്രതിനിധികൾ ക്ലാസുകൾ നയിച്ചു
Tags : nattu vishesham Pushpagiri Nursing Workshop