x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് പു​ത്ത​ൻ​പീ​ടി​ക നി​വാ​സി​ക​ൾ

വെബ്ഡെസ്ക്
Published: August 5, 2026 02:15 AM IST | Updated: August 5, 2026 02:15 AM IST

പു​ത്ത​ൻ​പീ​ടി​ക മ​ഞ്ഞ​പ്പി​ത്തം സെ​ന്‍റ​റി​ലെ തെ​രു​വു​നാ​യ്ക്കൂ​ട്ടം.

പു​ത്ത​ൻ​പീ​ടി​ക: മ​ഞ്ഞ​പി​ത്തം സെ​ന്‍റ​റി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. റോ​ഡി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ഒ​രു​കൂ​ട്ടം നാ​യ്ക്ക​ൾ എ​ത്തി ഭീ​തി​പ​ര​ത്തു​ന്ന​ത്. ബൈ​ക്കു​ക​ൾ​ക്ക് മു​ന്നി​ൽ കു​ര​ച്ച് ചാ​ടി​യും മ​റ്റ് വാ​ഹ​നങ്ങ​ൾ​ക്കി​ട​യി​ലു​ടെ അ​പ​ക​ട​ര​മാ​യി പാ​ഞ്ഞും സ്വൈ​ര്യജീ​വി​തം താ​റു​മാ​റാ​ക്കി​യാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ട വി​ഹാ​രം.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കുമു​മ്പ് മ​ഞ്ഞ​പി​ത്തം സെ​ന്‍റ​റി​ന് സ​മീ​പം​വ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് അ​ന്തി​ക്കാ​ട് സ്വ​ദേ​ശി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് മ​ഞ്ഞ​പി​ത്തം സെ​ന്‍റ​റി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന ഈ ​യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews dog ​​menace

Recent News

Corehub Up