x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ. ബാ​ബു ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ

വെബ് ഡെസ്ക്
Published: July 30, 2026 12:41 AM IST | Updated: July 30, 2026 12:41 AM IST

ആ​ർ. ബാ​ബു വ​ര​ണാ​ധി​കാ​രി മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി യു​ഡി​എ​ഫി​ലെ 13 -ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നു വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സ​ലീ​ന ബീ​വി​യാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ. ബാ​ബു​വി​നെ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ആ​ഷി​ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​കൃ​ഷ്‌​ണ​ലി​ല പി​ന്താ​ങ്ങി.

ഇ​ട​തു​മു​ന്ന​ണി​യി​ലെ ജെ​യ്സ​ൻ ഹി​ലാ​രി​യോ​സാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. ആ​ർ. ബാ​ബു​വി​ന് 18, ജെ​യ്സ​ൻ ഹി​ലാ​രി​യോ​സി​ന് 10 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. വ​ര​ണാ​ധി​കാ​രി ആ​ർ. ബാ​ബു​വി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് ആ​ർ. ബാ​ബു ചെ​യ​ർ​മാ​നാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ സു​നി​ത മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലാ​യ​തി​നാ​ൽ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

തു​ട​ർ​ന്ന് കൗ​ൺ​സി​ൽ​ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​മ​ധു ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.
എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​മേ​ഷ് അ​ച്യു​ത​ൻ ചെ​യ​ർ​മാ​ൻ​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Tags : Municipal Chairman NattuVishasham DistrictNews

Recent News

Corehub Up