x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​നു​ഭ​വി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​തം


Published: June 4, 2026 06:23 AM IST | Updated: June 4, 2026 06:23 AM IST

രാജേന്ദ്രപ്രസാദ

ചാ​ത്ത​ന്നൂ​ര്‍: പാ​രി​പ്പ​ള്ളി തെ​റ്റി​ക്കു​ഴി പു​തി​യ പാ​ലം രാ​ജേ​ഷ് ഭ​വ​നി​ല്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്(61) അ​നു​ഭ​വി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​തം. ചികിത്സയിൽ കഴിയവേ രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്‍റെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ചെ​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​നാ​ക്കി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് കാ​ലി​ല്‍ പു​ഴു​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 28 നു ​രാ​വി​ലെ പാ​രി​പ്പ​ള്ളി- മ​ട​ത്ത​റ റോ​ഡി​ല്‍ ജ​വാ​ഹ​ര്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ടി​യി​ല്‍ പോ​കു​ന്ന​തി​നി​ടെ പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ്ര​തി​യി​ലാ​ണ് ആ​ദ്യം എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്നു തി​രു​വ​ന്ത​പു​ര​ത്തേ​യ്ക്കു റ​ഫ​ര്‍ ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്ക് ആ​യി​രു​ന്ന​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​യി. രാ​ത്രി ത​ന്നെ അ​ടി​യ​നന്തര ശ​സ്ത്ര​ക്രി​യ ന​ട​ത്തി കാ​ലി​ല്‍ ക​മ്പി​ക​ള്‍ ഇ​ട്ടു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തു. അ​ഞ്ചു ദി​വ​സം ഐ​സി​യു​വി​ല്‍ കി​ട​ന്ന​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം 20-ാം വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. വാ​ര്‍​ഡി​ല്‍ അ​ഡ്മി​റ്റാ​യ ശേ​ഷം മ​ക​ന്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ര​മ​ണി​യും ചെ​റു​മ​ക​നു​മാ​ണ് കൂ​ട്ടു നി​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് കാ​ലി​ല്‍ ഉ​റു​മ്പ് ക​ടി​ക്കു​ന്നെ​ന്നും ന​ല്ല വേ​ദ​ന ഉ​ണ്ടെ​ന്നും രാ​ജേ​ന്ദ്ര​പാ​സാ​ദ് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​ത്. ഉ​റു​മ്പ് ക​ടി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ന്‍ കാ​ല്‍ എ​ടു​ത്ത് മാ​റ്റു​മ്പോ​ഴാ​ണ് ശ​സ്ത്ര​ക്രി​യ ചെ​യ്ത ഭാ​ഗ​ത്തു നി​ന്നു പു​ഴു​ക്കു​ള്‍ ബെ​ഡി​ലേ​ക്ക് വീ​ണ​ത്. വാ​ര്‍​ഡി​ലെ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി വൈ​കി. മ​ക​ന്‍ പാ​രി​പ്പ​ള്ളി​യി​ല്‍ നി​ന്ന് രാ​ത്രി എ​ട്ടോ​ടെ ആ​ശു​പ്ര​തി​യി​ല്‍ എ​ത്തി​യ​പ്പോ​ഴും അ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു. ബ​ഹ​ളം വ​ച്ച​തോ​ടെ തീ​യ​റ്റ​റി​ലേ​യ്ക്ക് മാ​റ്റി മു​റി​വു​ക​ള്‍ ഡ്ര​സ് ചെ​യ്തു. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. തു​ട​ര്‍​ന്നു വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. ഇ​തി​നു ശേ​ഷം ന​ല്ല നി​ല​യി​ല്‍ പ​രി​ച​ര​ണം ല​ഭി​ക്കു​ന്നു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ഉ​ള്‍​പ്പെ​ടെ ഇ​നി​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up