x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ങ്ങ​ളി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം

വെബ് ഡെസ്ക്
Published: July 15, 2026 11:44 PM IST | Updated: July 15, 2026 11:44 PM IST

പ്രതീകാത്മക ചിത്രം

പൊ​ൻ​കു​ന്നം: ക്ഷേ​ത്ര​ങ്ങ​ളി​ലും ആ​ധ്യാ​ത്മി​ക കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ത​സം​ഘ​ട​ന​ക​ളി​ലും രാ​മാ​യ​ണ മാ​സാ​ച​ര​ണം നാളെ ​തു​ട​ങ്ങും.

പൊ​ൻ​കു​ന്നം പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്രം, ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്രം, ചി​റ​ക്ക​ട​വ് മ​ണ​ക്കാ​ട്ട് ഭ​ദ്രാ​ക്ഷേ​ത്രം, ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്രം, ചി​റ​ക്ക​ട​വ് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, പ​ന​മ​റ്റം ഭ​ഗ​വ​തി​ക്ഷേ​ത്രം, ഇ​ള​ങ്ങു​ളം മു​ത്താ​ര​മ്മ​ൻ​കോ​വി​ൽ, ഇ​ള​ങ്ങു​ളം ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്രം, ഇ​ള​മ്പ​ള്ളി ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്രം, വാ​ഴൂ​ർ വെ​ട്ടി​ക്കാ​ട്ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്രം, കൊ​ടു​ങ്ങൂ​ർ ദേ​വീ​ക്ഷേ​ത്രം, ത​മ്പ​ല​ക്കാ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്രം, ത​മ്പ​ല​ക്കാ​ട് മ​ഹാ​കാ​ളി​പാ​റ ക്ഷേ​ത്രം, എ​ലി​ക്കു​ളം ഭ​ഗ​വ​തി​ക്ഷേ​ത്രം, ഉ​രു​ളി​കു​ന്നം പു​ലി​യ​ന്നൂ​ർ​ക്കാ​ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്രം, ഉ​രു​ളി​കു​ന്നം ഐ​ശ്വ​ര്യ​ഗ​ന്ധ​ർ​വ​സ്വാ​മി ഭ​ദ്ര​കാ​ളി​ക്ഷേ​ത്രം, പൈ​ക ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​മു​ണ്ട്.

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ൾ, അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം ശാ​ഖ​ക​ൾ, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്, ഭ​ജ​ന​സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലും രാ​മാ​യ​ണ മാ​സാ​ച​ര​ണ​ഭാ​ഗ​മാ​യി പാ​രാ​യ​ണം ന​ട​ത്തും.

Tags : Local News Nattuvishesham Ramayana rituals temples

Recent News

Corehub Up