x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി

വെബ് ഡെസ്ക്
Published: September 19, 2026 10:25 PM IST | Updated: September 19, 2026 10:25 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: അ​പ​സ്മാ​ര​വും പേ​ശീ രോ​ഗ​വു​മാ​യി എ​ത്തി​യ അ​ഞ്ചു​രു​ളി സ്വ​ദേ​ശി​യാ​യ 33കാ​രി​ക്ക് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​പൂ​ര്‍​വ​ശ​സ്ത്ര​ക്രി​യ. ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ജി​തി​ന്‍ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രു​ടെ ത​ല​ച്ചോ​റി​ന്‍റെ ഇ​ട​ത് ഹൈ ​ഫ്ര​ണ്ട​ല്‍ ലോ​ബി​ല്‍ മു​ഴ ക​ണ്ടെ​ത്തി. ച​ല​ന​ശേ​ഷി​യെ പൂ​ര്‍​ണ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന മോ​ട്ടോ​ര്‍ കോ​ര്‍​ടെ​ക്‌​സ്, സ​പ്ലി​മെ​ന്‍റ​റി മോ​ട്ടോ​ര്‍ കോ​ര്‍​ടെ​ക്‌​സ് എ​ന്നീ സൂ​ക്ഷ്മ​മാ​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ട്യൂ​മ​ര്‍ വ​ള​ര്‍​ന്നി​രു​ന്ന​ത്. ഇ​തു​മൂ​ലം ത​ല​ച്ചോ​റി​ല്‍ നീ​ര്‍​ക്കെ​ട്ടും ഏ​ഴു​മി​ല്ലീ​മീ​റ്റ​റോ​ളം മ​ധ്യ​രേ​ഖ​യി​ല്‍​നി​ന്നു​ള​ള വ്യ​തി​യാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ട്യൂ​മ​റി​ന്‍റെ സ്ഥാ​നം​മൂ​ലം സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തു രോ​ഗി​യു​ടെ ച​ല​ന​ശേ​ഷി​യെ ബാ​ധി​ക്കാ​നും പ​ക്ഷാ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ല്‍ സം​ഘം അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യ അ​വേ​ക് ക്രാ​നി​യോ​ട്ട​മി അ​ഥ​വാ രോ​ഗി​യെ ഉ​ണ​ര്‍​ത്തി​യി​രു​ത്തി​യു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ പൂ​ര്‍​ണ​മാ​യി അ​ന​സ്‌​തേ​ഷ്യ ന​ല്‍​കി​യാ​ണ് ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​റു​ള്ള​ത്.

ന്യൂ​റോ സ​ര്‍​ജ​ന്‍ ഡോ. ​ക്രാ​ന്തി​രാ​ജ് പോ​പ്പ​ത്ത് പ​വാ​റി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ന്യൂ​റോ അ​ന​സ്‌​തെ​റ്റി​സ്റ്റ് ഡോ. ​നി​തീ​ഷ് റോ​യ്, അ​ന​സ്‌​തെ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​നി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ട്യൂ​മ​റി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മെ​ല്ലാം വി​ജ​യ​ക​ര​മാ​യി നീ​ക്കം​ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യ​മാ​യാ​ണ് അ​വേ​ക് ക്രാ​നി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തെ​ന്നും രോ​ഗി സു​ഖം​പ്രാ​പി​ച്ചു വ​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : District News Nattuvishesham Rare surgery Hospital

Recent News

Corehub Up