ദേശീയ പേറ്റന്റ് ലഭിച്ച ബയോസെൻസർ.
പാലാ: ജലത്തിലെ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വേഗത്തിലും കാര്യക്ഷമമായും കണ്ടെത്തുന്നതിന് സഹായിക്കുന്ന നൂതന ബയോസെന്‍സര്‍ രൂപകല്പന ചെയ്തതിന് പാലാ അല്‍ഫോന്‍സ കോളജ് സുവോളജി വിഭാഗം അധ്യാപകരായ ഡോ. മായാ ജോര്‍ജിനും പൂര്‍ണിമ ബേബിക്കും ദേശീയ പേറ്റന്റ് ലഭിച്ചു.
ജലത്തില്‍ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ദ്രുതഗതിയില്‍ തിരിച്ചറിയുന്നതിനും ജലജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഈ ബയോസെന്‍സര്‍.
പ്രാഥമികതലത്തില്‍ രോഗകാരികളെ തിരിച്ചറിയുന്നതിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയും. ജല ഗുണനിലവാര നിരീക്ഷണം, ജലജന്യ രോഗങ്ങളുടെ നിയന്ത്രണം, ജലസ്രോതസുകളുടെ നിരീക്ഷണവും മാനേജ്മെന്റും തുടങ്ങിയ മേഖലകളില്‍ ഈ കണ്ടുപിടിത്തത്തിന് പ്രായോഗിക സാധ്യതകളുണ്ട്.
Tags : NattuVishesham DistrictNews