x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല പാ​ത​യി​ൽ അ​പ​ക​ട പ​ര​മ്പ​ര

വെബ് ഡെസ്ക്
Published: September 19, 2026 11:20 PM IST | Updated: September 19, 2026 11:20 PM IST

മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റോ​ഡി​ൽ വ​ണ്ട​ൻ​പ​താ​ൽ തേ​ക്കി​ൻ കൂ​പ്പി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

മു​ണ്ട​ക്ക​യം: പ്ര​ധാ​ന ശ​ബ​രി​മ​ല പാ​ത​യാ​യ മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റോ​ഡി​ൽ അ​പ​ക​ട പ​ര​മ്പ​ര. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന മൂ​ന്ന് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പ​ടെ ഏഴു പേ​ർ​ക്ക് പ​രി​ക്കേറ്റു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും എ​സ്എ​ൻ​ഡി​പി ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ജീ​രാ​ജും, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു ഇ​ട​യാ​ടി​ക്കു​ഴി​യും സ​ഞ്ച​രി​ച്ച ബൊ​ലേ​റോ ജീ​പ്പ് തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നവു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ബാ​ബു ഇ​ട​യാ​ടി​ക്കു​ഴി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി ഇ​വ​രു​ടെ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ​ർ​ഥാ​ട​ന വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ണാ​ട​ക ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജ​ഗ​ദീ​ഷ്, മം​ഗ​ള ഗൗ​രി, അ​തി​ഥി എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

4.30ഓ​ടെ കോ​രു​ത്തോ​ട് ക​വ​ല​യ്ക്കു സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​ൽ ചി​ന്നു, ക​ര​പ്ലാ​ക്ക​ൽ വാ​സു എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ മ​ടു​ക്ക ക​വ​ല​യി​ൽ ബ​സും തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

Tags : NattuVishesham DistrictNews

Recent News

Corehub Up