x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ 50,000 രൂ​പ ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ൽ​കി

വെബ് ഡെസ്ക്
Published: September 19, 2026 11:20 PM IST | Updated: September 19, 2026 11:20 PM IST

ക​ള​ഞ്ഞു​കി​ട്ടി​യ 50,000 രൂ​പ ഉ​ട​മ​സ്ഥ​ൻ വ​ർ​ഗീ​സ് ജി. ​കു​രു​വി​ള​യ്ക്ക് ജോ​ർ​ജ് ഉ​മ്മ​ൻ കൈ​മാ​റു​ന്നു.

അ​ടൂ​ർ: ക​ള​ഞ്ഞു​കി​ട്ടി​യ അ​ൻ​പ​തി​നാ​യി​രം രൂപ ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി റ​ബ​ർ വ്യാ​പാ​രി. അ​ടൂ​ർ ക​രു​വാ​റ്റ ക​ളീ​ക്ക​ൽ വീ​ട്ടി​ൽ ജോ​ർ​ജ് ഉ​മ്മ​നാ​ണ് പ​ണം തി​രി​കെ ന​ൽ​കി​യ​ത്. നെ​ല്ലി​മു​ക​ൾ സ്വ​ദേ​ശി വ​ർ​ഗീ​സ് ജി. ​കു​രു​വി​ള​യു​ടെ പ​ണ​മാ​ണ് ന​ഷ്‌​ട​മാ​യ​ത്. സെ​പ്റ്റം​ബ​ർ 17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​ടൂ​ർ റ​ബ​ർ ബോ​ർ​ഡി​ൽ എ​ത്തി തി​രി​കെ പോ​യ സ​മ​യ​ത്താ​ണ് വ​ർ​ഗീ​സ് ജി. ​കു​രു​വി​ള​യു​ടെ പ​ണം ന​ഷ്‌​ട​മാ​യ​ത്.

റ​ബ​ർ ബോ​ർ​ഡി​ന് സ​മീ​പ​ത്താ​ണ് ജോ​ർ​ജ് ഉ​മ്മ​ന്‍റെ റ​ബ​ർ വ്യാ​പാ​ര സ്ഥാ​പ​നം. പ​ണം ല​ഭി​ച്ച ജോ​ർ​ജ് ഉ​മ്മ​ൻ വി​വ​രം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ​ങ്കു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ടൂ​ർ പൊ​ലി​സി​ലും വി​വ​രം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യോ​ടു കൂ​ടി ജോ​ർ​ജ് കു​രു​വി​ള പ​ണം ന​ഷ്‌​ട​മാ​യി എ​ന്ന് സം​ശ​യം തോ​ന്നി​യ റ​ബ​ർ ബോ​ർ​ഡി​ന് സ​മീ​പ​മെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

അ​ടൂ​ർ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് എ​സ്ഐ ജി.​സു​രേ​ഷ് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ഞ്ഞു കി​ട്ടി​യ പ​ണം ഉ​ട​മ​യ്ക്കു തി​രി​കെ ന​ൽ​കി.

Tags : District News Nattuvishesham Returned owner

Recent News

Corehub Up