x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം: ചി​റ്റ​യം

വെബ് ഡെസ്ക്
Published: September 19, 2026 11:23 PM IST | Updated: September 19, 2026 11:23 PM IST

കി​സാ​ന്‍​സ​ഭ ്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ ന​ട​ത്തി​യ ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റാ​ന്നി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ർ​ണ​യ​ത്തി​ൽ നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ. കി​സാ​ന്‍​സ​ഭ റാ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ ന​ട​ത്തി​യ ഒ​പ്പു​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ​വും പ്ര​കൃ​തി​യും സം​ര​ക്ഷി​ക്കാ​ൻ എ​ന്ന പേ​രി​ല്‍ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ള്‍ കാ​ല​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും ആ​ശ​ങ്ക​ക​ള്‍ അ​തേ​പ​ടി തു​ട​രു​ക​യാ​ണെ​ന്ന് ചി​റ്റ​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​എ​സ്എ വ​ന്നാ​ലും കൃ​ഷി ചെ​യ്യാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന​താ​ണ് തീ​രു​മാ​ന​ങ്ങ​ള്‍. രാ​സ​വ​ളം, കീ​ട​നാ​ശി​നി ഉ​പ​യോ​ഗം, മ​രം​മു​രി​ക്ക​ൽ എ​ന്നി​വ​യി​ലെ​ല്ലാം പി​ന്നീ​ട് നി​യ​ന്ത്ര​ണം വ​രു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും വ​നം, പ​ര​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​പ​ത്രം തേ​ടേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ൽ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം.

ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ശ​ബ​രി​മ​ല​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ വി​ക​സ​ന​ത്തെ​യും നി​ല​വി​ലെ തീ​രു​മാ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

കി​സാ​ന്‍​സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം ലി​സി​ദി​വാ​ന്‍, മ​ണ്ഡ​ലം ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി എം.​വി. പ്ര​സ​ന്ന​കു​മാ​ർ, ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ടി.​ജെ. ബാ​ബു​രാ​ജ്, സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജോ​യി വ​ള്ളി​ക്കാ​ല, സി. ​സു​രേ​ഷ്, കെ.​കെ. വി​ലാ​സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Residential areas Chittayam

Recent News

Corehub Up