കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: നിയമ കലാലയങ്ങളിൽ മാറ്റത്തിന്റെ നവനക്ഷത്രമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോ മാറുന്നവെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ. സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുകയെന്ന ജുഡീഷ്യറിയുടെ പങ്കിൽ ഇന്നും മാറ്റം ഉണ്ടായിട്ടില്ല. വാക്കുകൾകൊണ്ട് സമൂഹത്തെ നയിക്കുന്നവരാണ് നിയമ വിദ്യാർഥികൾ എന്നും കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളജ് മാനേജർ ഫാ. ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹ പ്രഭാഷണവും ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രസംഗവും നടത്തി. ലോ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.എസ്. ഗിരി ശങ്കർ, സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ്, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റെനി ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ജോസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews