കാഞ്ഞിരപ്പള്ളി: അങ്കണവാടി പരിസരത്ത് മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊടുംവന്താനം ടോപ്പില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ പരിസരത്താണ് പാമ്പിനെ കണ്ടെത്തിയത്.
പാമ്പ് അങ്കണവാടിയുടെ തറയുടെ മാളത്തിലേക്ക് കയറിപ്പോയതോടെ റസ്ക്യു ടീമിന് പാമ്പിനെ പിടികൂടാനായില്ല. പാമ്പ് കയറിപ്പോയ ഭാഗത്ത് പാമ്പിനെ പിടികൂടാന്‍ വല വിരിച്ചിട്ടിരിക്കുകയാണ്.
അങ്കണവാടിയോട് ചേര്‍ന്നുള്ള ഒന്‍പതാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കാട് കയറിക്കിടക്കുന്ന സ്ഥലം ഉടന്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് കത്ത് നല്‍കിയതായും പാമ്പിനെ കണ്ട ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനില്‍ തേനംമാക്കല്‍ അറിയിച്ചു.