x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 10, 2026 12:50 AM IST | Updated: August 10, 2026 12:50 AM IST

മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ള​മ​ശേ​രി: വാ​യ​ന പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ‌ ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ ഇ​ഷ്ട​മു​ള്ള വി​ഷ​യ​മെ​ടു​ത്ത് എ​ത്ര​ത്തോ​ളം പ​ഠി​ക്കാ​ൻ ക​ഴി​യു​മോ അ​ത്ര​ത്തോ​ളം പ​ഠി​ക്ക​ണം. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മ​നു​ഷ്യ​ബു​ദ്ധി​യെ വ​രെ അ​ള​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ല​മാ​ണ്. ന​മ്മു​ടെ ശ്വാ​സം അ​ട​യു​ന്ന​ത് വ​രെ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ , ഹാ​രീ​സ് ബീ​രാ​ൻ, ജി​ല്ലാ ക​ള ക്ട​ർ ജി. ​പ്രി​യ​ങ്ക, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മാ​ൽ മ​ണ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. മി​ക​ച്ച​വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Chief Minister

Recent News

Corehub Up