കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഫെന്‍സിംഗില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം അലോഷ്യസ് കെ. ജോഷിക്ക് മടക്കിമലയില്‍ മഹല്ല് കമ്മിറ്റി നല്കിയ സ്വീകരണത്തില
കല്‍പ്പറ്റ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൈനികന് അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല മഹല്ല് കമ്മിറ്റി സ്വീകരണം നല്കി.
മടക്കിമല സ്വദേശിയാണ് ഗെയിംസില്‍ സീനിയര്‍ ഫെന്‍സിംഗില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം അലോഷ്യസ്. 65 പേര് മാറ്റുരച്ച വ്യക്തിഗത വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും ഇദ്ദേഹത്തിനാണ്. എസ്വൈഎസ് ജില്ലാ സെക്രട്ടറി കെ.എ. നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു.
അഡ്വ. എം.സി.എം. ജമാല്‍ മെമന്റോ നല്കി. കാലിക്കട്ട് സര്‍വകലാശാല ബിഎ ഇക്കണോമിക്സ് പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ എം. ദേവിക, ഗുജറാത്തിലെ ഇര്‍മ യൂണിവേഴ്സിറ്റിയില്‍നിന്നു എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വീണ വിനോദ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹസ്ന നിഹാല, ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ ഷഹനാസ്, ലന ഷെറിന്, സിഎ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്വേത നന്ദകുമാര്‍ എന്നിവരെ ആദരിച്ചു. മഹല്ല് ഖത്തീബ് സൈനുല്‍ ആബിദ് ദാരിമി, പ്രസിഡന്റ് എം. മുഹമ്മദലി, ഉപദേശക സമിതി ചെയര്മാന് കെ.സി. മൊയ്തീന് ഹാജി, മാങ്കേറ്റിക്കര നാസര്‍, പി.എം. കൃഷ്ണകുമാര്‍, പി. സജീവന്, വിജയന് മടക്കിമല, കെ.വി. ജോഷി, കാതിരി ഉസ്മാന്, മഹല്ല് വൈസ് പ്രസിഡന്റ് മുഹമ്മദ് വടകര പി.പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Reception