ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിൽ പണിപൂർത്തിയായ പ്ലാറ്റ്ഫോം കെട്ടിടം.
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾക്ക് നീളംകൂട്ടി. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നിർമാണമടക്കമുള്ള പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു.
ഇനി നിലംനിർമാണവും അനുബന്ധ ജോലികളുമാണ് പൂർത്തിയാക്കാനുള്ളത്. ഒറ്റപ്പാലത്ത് കാലങ്ങളായുള്ള യാത്രാദുരിതത്തിനു പരിഹാരമായിട്ടാണ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം വിപുലീകരണം നടക്കുന്നത്. ഒരു കന്പാർട്ട്മെന്റിനുകൂടി നിൽക്കാൻ കഴിയാവുന്നവിധം ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ അവസാന ഭാഗത്താണ് നീളംകൂട്ടിയത്. പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലെത്തുന്നത്. ദിവസവും ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ നിലനിന്നിരുന്ന പരാതികൾക്കു പരിഹാരമായാണു പ്ലാറ്റ്ഫോം വിപുലീകരിക്കുന്നത്. അമൃത്ഭാരത് പദ്ധതിയിലുൾപ്പെടുത്തിയാണു പ്ലാറ്റ്ഫോം വിപുലീകരണവും മതിൽ നിർമാണവും നടത്തിവരുന്നത്. പ്ലാറ്റ്ഫോം വിപുലീകരണത്തിനു പുറമേ ഒട്ടേറെ വികസന പദ്ധതികളാണ് പൂർത്തിയായി വരുന്നത്.
Tags : Nattuvishesham Districtnews Renovation work