,
തിരുവനന്തപുരം: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കുമെതിരേ റസിഡൻസ് അസോസിയേഷനുകൾ രംഗത്തിറങ്ങണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
മുട്ടത്തറ പ്രത്യാശ റസിഡൻസ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് മേരി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിഎസ്എഫ് കമാൻഡിംദ് ഓഫിസർ സുരേന്ദ്രൻ, ഫാ. അലോഷ്യസ്, വലിയതുറ സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, അബ്ദുൽ റഹ്മാൻ, ഷാബു, മേട്ടിൽ, ജസ്റ്റിൻ, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.
Tags :