x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ടാ​ട്ടു​പാ​റ​ക്കാ​ർക്ക് ബം​ഗ്ലാ​വ് ക​ട​വി​ൽ പാ​ലം വേണം


Published: July 20, 2026 02:51 AM IST | Updated: July 20, 2026 02:51 AM IST

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​ക്കാ​രു​ടെ യാ​ത്രാ ദൈ​ര്‍​ഘ്യം കു​റ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ കു​ട്ട​മ്പു​ഴ​യു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന ബം​ഗ്ലാ​വ് ക​ട​വ് പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍. മ​ല​യോ​ര ഗ്രാ​മ​മാ​യ വ​ടാ​ട്ടു​പാ​റ​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ആ​റ് പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​യ ബം​ഗ്ലാ​വ് ക​ട​വ് പാ​ലം എ​ത്ര​യും വേ​ഗം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കോ​റ​മ്പേ​ല്‍, കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി കു​ര്യാ​ക്കോ​സ്, കെ.​എം. അ​ബ്ദു​ള്ളാ​ക്കു​ഞ്ഞ്, പ​ഞ്ചാ​യ​ത്ത് മു​ന്‍ മെ​മ്പ​ര്‍ പി.​ഐ. പൈ​ലി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വാ​ടാ​ട്ടു​പാ​റ ഗ്രാ​മ​ക്കാ​ര്‍ ഇ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത് കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലൂ​ടെ 36 കി​ലോ​മീ​റ്റ​ര്‍ ചു​റ്റി സ​ഞ്ച​രി​ച്ചാ​ണ്. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ഇ​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ത്താ​ന​ള്ള ദൂ​രം മൂ​ന്ന​ര കി​ലോ​മീ​റ്റ​റാ​യി കു​റ​യും. വ​ടാ​ട്ടു​പാ​റ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, ആ​ശു​പ​ത്രി, ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി, പ്ല​സ് ടു ​സ്‌​കൂ​ള്‍ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ല്‍ നി​ല​വി​ല്‍ കീ​രം​പാ​റ വ​ഴി 36 കി​ലോ​മീ​റ്റ​ര്‍ ചു​റ്റി സ​ഞ്ച​രി​ക്ക​ണം. ഇ​തി​നാ​യി വ​ലി​യ യാ​ത്രാ​ചെ​ല​വും വ​ഹി​ക്ക​ണം.

എ​ന്നാ​ല്‍ വ​ടാ​ട്ടു​പാ​റ പ​ല​വ​ന്‍​പ​ടി​യി​ല്‍ നി​ന്നും മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മേ​യു​ള്ളൂ ബം​ഗ്ലാ​വ് ക​ട​വി​ല്‍ പാ​ലം പ​ണി​താ​ല്‍ കു​ട്ട​മ്പു​ഴ​യി​ലെ​ത്താ​ന്‍. ഭൂ​ത​ത്താ​ന്‍​കെ​ട്ട്, വ​ടാ​ട്ടു​പാ​റ​പാ​റ​കു​ത്ത്, ഇ​ട​മ​ല​യാ​ര്‍, താ​ളു​ക​ണ്ടം, വൈ​ശാ​ലി​ഗു​ഹ​യ​ട​ക്കം പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന കാ​ഴ്ച വി​സ്മ​യ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും വ​ന്യ​മൃ​ഗ​ശ​ല്യം ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കു​ന്ന​തി​നും ഈ ​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​പ​ക​രി​ക്കും.
പ​ല​വ​ന്‍​പ​ടി​കു​ട്ട​മ്പു​ഴ ബം​ഗ്ലാ​വ് ക​ട​വ് വ​രെ പ്രൈ​വ​റ്റ് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. മു​ന്‍​പ് ക​ട​വി​ല്‍ യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി ച​ങ്ങാ​ട​വു​മു​ണ്ടാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി അ​തും നി​ല​ച്ച് കി​ട​ക്കു​ക​യാ​ണ്.

ക​ട​വ് വ​രെ യാ​ത്രാ​യോ​ഗ്യ​മാ​യ റോ​ഡും ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് പ​ല സം​ഘ​ട​ന​ക​ളും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഫോ​റ​സ്റ്റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ല​പ്പോ​ഴും ത​ട​സ​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ വ​നം, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്തു വ​കു​പ്പു​ക​ളെ ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളും എം​എ​ല്‍​എ, എം​പി എ​ന്നി​വ​രും ചേ​ര്‍​ന്ന് ഏ​കോ​പി​പ്പി​ച്ച് സ​ർ​ക്കാ​ര്‍ ഈ ​പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Residents of Vadattupara bridge at Bungalow

Recent News

Corehub Up