ചിറ്റൂർ: കെഎസ്ടിഎ ചിറ്റൂർ ഉപജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് നല്ലേപ്പിള്ളി പഞ്ചായത്ത് ഹാളിൽ യാത്രയയപ്പു നൽകി. ഉപജില്ലാ പ്രസിഡന്റ് കെ. തുഷാരയുടെ അധ്യക്ഷതയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി. ഗിരീഷ്കുമാർ സമ്മാനിച്ചു.