x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ര​ണ്ടാം​ദി​നം റോ​ഡ് ത​ക​ർ​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്


Published: April 30, 2026 12:25 AM IST | Updated: April 30, 2026 12:25 AM IST

ക​ക്കോ​ൽ-​വേ​ട്ട​റാ​ടി റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ര​ണ്ടാം​ദി​വ​സം ത​ക​ർ​ന്ന നി​ല​യി​ൽ.

ക​രി​ന്ത​ളം: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ലെ ക​ക്കോ​ൽ-​വേ​ട്ട​റാ​ടി റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ര​ണ്ടാം​ദി​വ​സം ത​ന്നെ വീ​ണ്ടും ത​ക​ർ​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​വി​ട​വി​ടെ​യാ​യി ടാ​റിം​ഗ് ഇ​ള​കി മെ​റ്റ​ലു​ക​ൾ പു​റ​ത്തു​കാ​ണാ​വു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ക​രാ​റു​കാ​ര​നും ഇ​തി​നു കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ കൊ​ടി​കു​ത്തി പ്ര​തി​ഷേ​ധി​ച്ചു. പി. ​നാ​രാ​യ​ണ​ൻ, ജ​നാ​ർ​ദ​ന​ൻ ക​ക്കോ​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു ന​ട​ത്തി​യ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ വ്യാ​പ​ക അ​ഴി​മ​തി ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ര​ൻ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ത്യ​മാ​യ അ​ള​വി​ൽ ടാ​ർ ചേ​ർ​ക്കാ​തി​രു​ന്ന​തു​മൂ​ല​മാ​ണ് മ​ഴ പോ​ലും തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് റോ​ഡ് വീ​ണ്ടും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഇ​നി വേ​ന​ൽ​മ​ഴ തു​ട​ങ്ങി​യാ​ൽ​പോ​ലും റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​രു​ന്ന സ്ഥി​തി​യാ​ണ്. അ​തി​നു വ​ഴി​വ​യ്ക്കാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് ടാ​റിം​ഗി​ലെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Road collapses nattuvishesham local news

Recent News

Corehub Up