x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ത​ക​ർ​ന്നു; ചിത്രം വരച്ച് പ്രതിഷേധം


Published: May 25, 2026 12:24 AM IST | Updated: May 25, 2026 12:24 AM IST

തെ​ക്കംപൊ​യി​ൽ - പ​ള്ള്യം - പു​ള്ളി​പോ​യി​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​രം ചി​ത്ര​കാ​ര​ൻ ശ്രീ​നി​വാ​സ​ൻ എ​ട​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: റോ​ഡ് ത​ക​ർ​ച്ച​യ്ക്കെ​തി​രെ ചി​ത്ര​ര​ച​നാ മ​ത്സ​ര​വു​മാ‍​യി വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി പ​ള്ള്യം ന​ന്മ കൂ​ട്ടാ​യ്മ. തി​ല്ല​ങ്കേ​രി - തെ​ക്കം​പൊ​യി​ൽ - പ​ള്ള്യം - പു​ള്ളി​പോ​യി​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യി​ലും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യ​ത്യ​സ്ത രീ​തി​യി​ൽ സ​മ​രം ന​ട​ത്തി​യ​ത്.

2015 ൽ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്ന് കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് ന​വീ​ക​രി​ച്ച​ത്. ഇ​പ്പോ​ൾ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ്. ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും ഓ​ടാ​ൻ മ​ടി​ക്കു​ക​യാ​ണ്.

നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ഇ​തു​വ​രെ എ​ഗ്രി​മെ​ന്‍റ് ഒ​പ്പി​ട്ടി​ട്ടി​ല്ല.

പ​ള്ള്യ​ത്ത് ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം ചി​ത്ര​കാ​ര​ൻ ശ്രീ​നി​വാ​സ​ൻ എ​ട​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. ഗീ​ത അ​ധ്യ​ക്ഷ​യാ​യി. സി.​കെ. ധ​നേ​ഷ്, പി.​പി. അ​ഷ്‌​റ​ഫ്, പി.​കെ. കൃ​ഷ്ണ​ൻ, ടി. ​സു​ജ, ശു​ഭ ,അ​ജി​ത്ത്, സി​ദാ​ൻ, പ്ര​ജി​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 25 ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക്ക് ക്യാ​ഷ് പ്രൈ​സും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രോ​ൽ​സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി​.

Tags : Road collapses nattuvishesham local news

Recent News

Corehub Up