കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുത്തിപ്പൊളിച്ച ശേഷം കോൺക്രീറ്റ് ചെയ്ത ഭാഗം ഗർത്തമായ നിലയിൽ.
കട്ടപ്പന: നത്തുകല്ലില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗം ഗര്‍ത്തമായതോടെ വാഹനങ്ങള്‍ക്ക് ഭീഷണി. കട്ടപ്പന - ഇരട്ടയാര്‍ റോഡിലെ ഗര്‍ത്തങ്ങളാണ് അപകടക്കെണിയാകുന്നത്. പൈപ്പ് സ്ഥാപിച്ചശേഷം ശരിയായി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താതെ തട്ടിക്കൂട്ട് ജോലികളാണ് നടത്തിയത്.
മാസങ്ങള്‍ക്ക് മുമ്പാണ് പൈപ്പ് സ്ഥാപിക്കാന്‍ ടാറിംഗ് റോഡ് വെട്ടിപ്പൊളിച്ചത്. പിന്നീട് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും ശരിയായി ബലപ്പെടുത്തിയില്ല. തിരക്കേറിയ പാതയില്‍ പിന്നീട് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകയായിരുന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ കുഴികളില്‍ വീണ് അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Tags : District News Nattuvishesham Road dug up pipes