അയ്യൻകുന്ന് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ ടാക്സി, പിക്കപ്പ് തൊഴിലാളികൾക്ക് നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് ജില്ലാ പ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ ടാക്സി, പിക്കപ്പ് തൊഴിലാളികൾക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിൻസ് ടി. മാത്യു, മനോജ് എം. കണ്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരയ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, പഞ്ചായത്തംഗങ്ങളായ ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി, ഷമീന ബാബു, റീന ബോബി, എം. രാജേഷ്, ബിജു ജോസഫ്, ലൈലാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി എസ്ഐ സുനിൽ ക്ലാസുകൾ നയിച്ചു. ചർച്ചകളിൽ വന്ന തീരുമാനപ്രകാരം അയ്യൻകുന്ന് പഞ്ചായത്തിലെ മുഴുവൻ പ്രധാന ടൗണുകളിലും പാർക്കിംഗ് ക്രമീകരണങ്ങൾ നടത്തുന്നതിനും ആവശ്യമായ ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
Tags : Nattuvishesham District news