വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗംചേരുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു.
ഇന്നോ നാളെയോ യോഗം നടക്കും. പഞ്ചായത്ത് പ്രസിഡന്റ്, ആർടിഒ, സിഐ, തഹസിൽദാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. കിഴക്കഞ്ചേരി റോഡിൽ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിറകിലാണ് വഴിയോര കച്ചവടക്കാർക്കായി സ്ഥലം ഒരുക്കിയിട്ടുള്ളത്. മുമ്പ് ദിവസചന്ത പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. പൊന്നുംവില കിട്ടുന്ന സ്ഥലമാണിത്.
കച്ചവടക്കാരുടെ കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കച്ചവടം നിർദിഷ്ട സ്ഥലത്തേക്കു മാറുമെന്നും പ്രസിഡന്റ് പറഞ്ഞു.
Tags : nattu vishesham Roadside vendors Vadakkancheri