പൂക്കോട്ടുംപാടം: അമരന്പലം ഗാന്ധിപ്പടിയിൽ വീടിന്റെ ചുമര് തുരന്ന് കവർച്ചാ ശ്രമം. ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ചൊള്ളപ്ര ഉണ്ണിഹസന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ പിറകുവശത്തെ ചുമരിൽ വലിയ ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വീട്ടുകാർ ചെന്നൈയിലുള്ള മകളുടെ അടുത്തേക്ക് പോയതായിരുന്നു. വീട്ടിൽനിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. അരി, പൊടിവർഗങ്ങൾ അടക്കമുള്ള സാധനങ്ങൾ മറിച്ചിട്ട നിലയിലാണ്. പൂക്കോട്ടുംപാടം പോലീസ് സ്ഥലത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും. വീട് പൂട്ടി പോകുന്നവർ കൃത്യമായി വിവരം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
Tags : Nattuvishesham Robbery attempt breaking through wall of house