x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വാ​സ വ്യ​വ​സ്ഥ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​ൽ പ​ക്ഷി​ക​ളു​ടെ പ​ങ്ക് പ്ര​ധാ​നം: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ


Published: November 15, 2025 06:00 AM IST | Updated: November 15, 2025 06:00 AM IST

പു​ളി​യാ​ർ​മ​ല​യി​ൽ പ​ക്ഷി മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ക്ഷി​ച്ചി​ത്ര പ്ര​ദ​ർ​ശ​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​വി​നോ​ദ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ കാ​ണു​ന്നു.

ക​ൽ​പ്പ​റ്റ: ആ​വാ​സ വ്യ​വ​സ്ഥ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​ൽ പ​ക്ഷി​ക​ൾ പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി പു​ളി​യാ​ർ​മ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ​ക്ഷി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​നു​ഷ്യ​നാ​ണ് എ​ല്ലാ​റ്റി​നും മു​ക​ളി​ലെ​ന്ന മി​ഥ്യാ​ബോ​ധ​മാ​ണ് പ്ര​കൃ​തി​യെ നാ​ശോ​ൻ​മു​ഖ​മാ​ക്കി​യ​ത്. സാ​ധാ​ര​ണ​ക്കാ​രി​ല​ട​ക്കം പാ​രി​സ്ഥി​തി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ പ​ക്ഷി മേ​ള ഉ​ത​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഹ്യൂം ​സെ​ന്‍റ​ർ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജി. ​ബാ​ല​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് മേ​ധാ​വി ഡോ. ​പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ. അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​വി​നോ​ദ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ഡി​എ​ഫ്ഒ അ​ജി​ത്ത് കെ. ​രാ​മ​ൻ, വ​ത്സ​ല, പി.​എം. ന​ന്ദ​കു​മാ​ർ, സി. ​ശ​ശി​കു​മാ​ർ, സു​പ്ര​ഭ ശേ​ഷ​ൻ, ഒ.​കെ. ജോ​ണി, ഹ്യൂം ​സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ്, മേ​ള ക​ണ്‍​വീ​ന​ർ അ​ഹ​മ്മ​ദ് സ​യീ​ദ്, പ​ക്ഷി​മേ​ള ക്യൂ​റേ​റ്റ​ർ ഡോ.​ടി.​ആ​ർ. സു​മ, ഡോ.​ആ​ർ.​എ​ൽ. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ള​യു​ടെ ആ​ദ്യ​ദി​നം പ​ക്ഷി ശാ​സ്ത്രം, പ​ക്ഷി​ക​ളു​ടെ ജൈ​വ ഭൂ​മി​ശാ​സ്ത്ര​വും പ​രി​ണാ​മ ച​രി​ത്ര​വും, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​ക്ഷി​ക​ളും, പ​ക്ഷി ഗ​വേ​ഷ​ണ​ത്തി​ലെ ഭാ​വി​യും വ​ർ​ത്ത​മാ​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​ഷ​നു​ക​ൾ ന​ട​ന്നു. പ​ക്ഷി​ക​ളു​ടെ വം​ശ​നാ​ശം ആ​വാ​സ വ്യ​വ​സ്ഥ​യെ​യും മ​നു​ഷ്യ​ന്‍റെ നി​ല​നി​ൽ​പ്പി​നെ​യും ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​ക്ഷി​ക​ളും എ​ന്ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ക്ഷി​ക​ൾ വ​ഴി പ​തി​ച്ച വി​ത്തു​ക​ൾ ഭൂ​മി​യി​ൽ സൃ​ഷ്ടി​ച്ച സ​സ്യാ​വ​ര​ണം ശു​ദ്ധ​വാ​യു, ശു​ദ്ധ​ഭ​ക്ഷ​ണം, ശു​ദ്ധ​ജ​ലം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വ് മ​നു​ഷ്യ​ർ​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : T. Siddique MLA Local News Wayanad Nattuvishesham

Recent News

Corehub Up