x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശ് പി​ഴു​ത സ്ഥ​ല​ത്ത് ജ​പ​മാ​ലറാ​ലി

വെബ് ഡെസ്ക്
Published: October 3, 2026 12:41 AM IST | Updated: October 3, 2026 12:41 AM IST

തൊ​മ്മ​ന്‍​കു​ത്തി​ല്‍ കു​രി​ശു പി​ഴു​ത സ്ഥ​ല​ത്ത് തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് ഐ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ജ​പ​മാ​ല പ്രാ​ര്‍​ഥ​ന.

തൊ​ടു​പു​ഴ: തൊ​മ്മ​ന്‍​കു​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​രി​ശ് പി​ഴു​തു മാ​റ്റി​യ സ്ഥ​ല​ത്ത് ജ​പ​മാ​ല പ്രാ​ര്‍​ഥ​ന​യു​മാ​യി വി​ശ്വാ​സി​ക​ള്‍. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ഇ​വി​ടെ ജ​പ​മാ​ല പ്രാ​ര്‍​ഥ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തി​ന് തു​ട​ക്കം​കു​റി​ച്ച് സീ​റോ മ​ല​ബാ​ര്‍ സ​ഭ ജ​പ​മാ​ല മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​റി​ലെ ആ​ദ്യ​ത്തെ വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​കാ​രി ഫാ. ​ജ​യിം​സ് ഐ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല റാ​ലി​യും പ്രാ​ര്‍​ഥ​ന​യും ന​ട​ത്തി.

വ​ന​ഭൂ​മി​യെ​ന്നാ​രോ​പി​ച്ചാ​ണ് 2025 ഏ​പ്രി​ല്‍ 12ന് ​വ​നം​വ​കു​പ്പ് കൈ​വ​ശ ഭൂ​മി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കു​രി​ശ് പി​ഴു​തു​കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ല്‍, ആ​റു പ​തി​റ്റാ​ണ്ടാ​യി ഇ​തു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൈ​വ​ശ ഭൂ​മി​യാ​യി​രു​ന്നു. തൊ​മ്മ​ന്‍​കു​ത്ത് പ​ള്ളി​ക്കു രേ​ഖാ​മൂ​ലം എ​ഴു​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​ള്ളി ഇ​വി​ടെ കു​രി​ശ് സ്ഥാ​പി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ ഭൂ​മി പ​ട്ട​യ ന​ട​പ​ടി​ക​ള്‍​ക്കാ​യി റ​വ​ന്യു വ​കു​പ്പ് അ​ള​ന്നെ​ങ്കി​ലും പ​ള്ളി​ക്കു വി​ട്ടു​ന​ല്‍​കി​യ ഭൂ​മി അ​ള​ന്നി​ല്ല.

ഭൂ​മി വി​ട്ടു​ന​ല്‍​കി​യ ക​ര്‍​ഷ​ക​ന്‍റെ ഭൂ​മി അ​ള​ന്നെ​ങ്കി​ലും ഈ ​ഭൂ​മി അ​ള​ക്ക​ണ​മെ​ന്ന് ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെട്ടെങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ല. പ​ള്ളി​ക്കു സ്ഥ​ലം ന​ല്‍​കു​മ്പോ​ള്‍ ത​ന്‍റെ പേ​രി​ല്‍ പ​ട്ട​യം കി​ട്ടു​മ്പോ​ള്‍ പ​ള്ളി​ക്കു ര​ജി​സ്റ്റ​ര്‍ ചെ​യ്തു കൈ​മാ​റു​മെ​ന്നും ക​രാ​റി​ലു​ണ്ട്.

കു​രി​ശ് പി​ഴു​ത അ​ന്നു​മു​ത​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​വി​ടെ വി​ശ്വാ​സി​ക​ള്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​വും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഇ​വി​ടേ​ക്കാ​യി​രു​ന്നു പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം

 

Tags : NattuVishesham.DistricteNews

Recent News

Corehub Up