x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ന്നി​യി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ 2.29 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം


Published: July 3, 2026 03:52 AM IST | Updated: July 3, 2026 03:52 AM IST

വ​ന്യ​ജീ​വിശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

റാ​ന്നി: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ർ​കെ​വി​വൈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന സോ​ളാ​ർ തൂ​ക്കു​വേ​ലി​യും ആ​ന പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 2.29 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ട​ത്.

മ​ണ​ക്ക​യം – പെ​രു​ന്തേ​ന​രു​വി മേ​ഖ​ല​യി​ൽ 4.5 കി​ലോ​മീ​റ്റ​ർ സോ​ളാ​ർ വേ​ലി, ലാ​ഹ ടോ​പ്പ് –24 ബ്ലോ​ക്ക് മേ​ഖ​ല​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ സോ​ളാ​ർ വേ​ലി, ചെ​മ്പ​ക്ക​ര – പൊ​ട്ട​മൂ​ഴി മേ​ഖ​ല​യി​ൽ ഏ​ഴു കി​ലോ​മീ​റ്റ​ർ സോ​ളാ​ർ വേ​ലി, വി​ള​ക്കു​വ​ഞ്ചി –മ​ന്ദ​പ്പു​ഴ മേ​ഖ​ല​യി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ സോ​ളാ​ർ വേ​ലി എ​ന്നി​വ​യും ക​ണ്ണാ​ട്ടു​മ​ണ്ണി​ൽ ഫാ​മി​ൽ 2.5 കി​ലോ​മീ​റ്റ​ർ, ഫാം – ​മ​ടു​ക്ക​മൂ​ട് മേ​ഖ​ല​യി​ൽ 1.5 കി​ലോ​മീ​റ്റ​ർ വീ​തം ആ​ന പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും.

229.13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വ​ന്യ​ജീ​വി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കു​മു​ള്ള ക​ട​ന്നു​ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു റാ​ന്നി ഡി​എ​ഫ്ഒ എ​ൻ. രാ​ജേ​ഷ്, റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​ആ​ർ. ജ​യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ബി​ന്ധ്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​ഷ അ​ല​ക്സ്‌, മെം​ബ​ർ​മാ​രാ​യ ഇ.​വി. വ​ർ​ക്കി, ടി.​കെ. ജ​യിം​സ്, അ​മ​ൽ ഏ​ബ്ര​ഹാം, അ​നു​മോ​ൾ, റെ​സി ജോ​ഷി , ഫാ. ​തോ​മ​സ് ക​ല്ലു​പു​ര​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ന​ഭ​യം വി​ട്ടൊ​ഴി​യാ​തെ ‌ വ​ട​ശേ​രി​ക്ക​ര നി​വാ​സി​ക​ൾ

വ​ട​ശേ​രി​ക്ക​ര: വ​ന​പാ​ല​ക​ർ ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന് ആ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വ​ക​വ​യ്ക്കാ​തെ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം വ​രു​ത്തു​ക​യും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യും ചെ​യ്ത ആ​ന​ക​ൾ നേ​രം പു​ല​ർ​ന്ന​ശേ​ഷ​മാ​ണ് ക​ല്ലാ​റ് നീ​ന്തി​ക്ക​ട​ന്ന് മ​റു​ക​ര​യി​ലേ​ക്കു പോ​യ​ത്. വ​ട​ശേ​രി​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യും നാ​ലാ​ന​ക​ൾ ന​ദി നീ​ന്തി​ക്ക​യ​റു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.

വ​ട​ശേ​രി​ക്ക​ര ടൗ​ണി​ൽ​നി​ന്ന് കേ​വ​ലം 150 മീ​റ്റ​ർ മാ​ത്രം ദൂ​രെ​യാ​ണ് ആ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക​ളെ ഓ​ടി​ച്ചു കാ​ടു ക​യ​റ്റി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​വ മ​ട​ങ്ങി​വ​ന്നു.

ബു​ധ​നാ​ഴ്ച​യും വ​ന​പാ​ല​ക​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​റ​ക്ക​മൊ​ഴി​ച്ചു കാ​ത്തി​രു​ന്നെ​ങ്കി​ലും അ​വ​ർ മ​ട​ങ്ങി​യ​തോ​ടെ ആ​ന എ​ത്തി. നാ​ട്ടി​ലെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ആ​ന​ക​ളെ ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള​ത്. ഇ​വ​യെ കാ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണാ​വ​ശ്യം. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കാ​ടു​ക​യ​റാ​ൻ മ​ടി​ക്കു​ക​യാ​ണ്.

വ​ട​ശേ​രി​ക്ക​ര​യി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്ന ഒ​ളി​ക​ല്ലി​ല‌ാ​ണ് ആ​ദ്യം ആ​ന​ക​ൾ എ​ത്തി​യ​ത്. അ​വി​ടെ​യു​ള്ള പ​ച്ച​പ്പു​ക​ൾ എ​ല്ലാം ആ​ന ന​ശി​പ്പി​ച്ചു ക​ഴി​ഞ്ഞു. തീ​റ്റ​തേ​ടി വ​ട​ശേ​രി​ക്ക​ര ടൗ​ൺ മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​ന​ക​ൾ ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്.

തെ​രു​വു​നാ​യ, കാ​ട്ടു​പ​ന്നിശ​ല്യം: ജ​ന​കീ​യ സ​ദ​സ് നാ​ളെ

അ​ടൂ​ർ: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സോ​ഷ്യ​ൽ ക​ൺ​സേ​ൺ​സ് ക​മ്മീ​ഷ​നും അ​ടൂ​ർ ബോ​ധി​ഗ്രാ​മും സം​യു​ക്ത​മാ​യി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ബോ​ധി​ഗ്രാ​മി​ൽ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.

തെ​രു​വു​നാ​യ, കാ​ട്ടു​പ​ന്നി ശ​ല്യ​ങ്ങ​ളി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്ക​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സ​ദ​സ് കെ​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജെ.​എ​സ്. അ​ടൂ​ർ വി​ഷ​യാ​വ​ത​ര​ണ​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ബി​നു എ​സ്. ച​ക്കാ​ല​യി​ൽ ഷെ​ല്ലി ബേ​ബി എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up