പ്രതീകാത്മക ചിത്രം
കോഴിക്കോട്: 2019ലെ ശബരിമല കര്‍മ്മസമിതി ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 49 പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അനുമതി നല്കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 217 പ്രകാരമാണ് നടപടി. 2019 ജനുവരി മൂന്നിന് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുകയും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള കേസ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമഗ്രമായി പരിശോധിച്ച ശേഷമാണ് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (മതവും വിഭാഗങ്ങളും തമ്മില്‍ സ്പര്ധയുണ്ടാക്കല്) ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്.
Tags : Local News Nattuvishesham Sabarimala Karma Samithi hartal 49 accused