കായംകുളം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർ പരിഭ്രാന്തിയിലാണ്. നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരെ യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം ഇടപെടണം.
വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ എംബസിക്ക് നിർദേശം നൽകണം. ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് വിമാനക്കമ്പനികൾ അധിക നിരക്ക് ഈടാക്കുന്നില്ലെന്ന് കേന്ദ്രം ഉറപ്പു വരുത്തണം.
പാസ്പോർട്ട് ഉൾപ്പടെയുള്ള പ്രധാന രേഖകൾ നഷ്ടമാകുന്നവർക്ക് കാലതാമസമില്ലാതെ എമർജൻസി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി മടക്കയാത്ര വേഗത്തിലാക്കാൻ എംബസി അടിയന്തര സഹായം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
Tags :