സമന്വയ കലാസാംസ്കാരികവേദി പാട്ടുത്സവം സമാപന പരിപാടി സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
കല്ലടിക്കോട്: സമന്വയ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച സമന്വയ പാട്ടുത്സവം ഗായക പുരസ്കാരം 2026 ൽ ഒന്നാംസ്ഥാനം വാണി എസ്. മാരാർക്ക് ലഭിച്ചു. ആദ്യ സതീഷ് രണ്ടാംസ്ഥാനവും ജയേഷ് മുതുകുറുശി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഫൈനലിൽ പങ്കെടുത്ത 20 ഗായകരിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മത്സരത്തിന് ശേഷം നടന്ന സമാപനപരിപാടിയിൽ സംഗീതജ്ഞൻ രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള പുരസ്കാര വിതരണവും നടത്തി. സമന്വയ പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. സമന്വയ സെക്രട്ടറി വി.പി. ജയരാജൻ വിജയികളെ പ്രഖ്യാപിച്ചു. പി.എം. ബൾക്കീസ്, കെ.എസ്. സുധീർ, കെ.ആർ. ബിന്ദു, സി.പി. കോമളവല്ലി, കെ. കോമളകുമാരി , ഗിരീഷ് കുമാർ, കെ.പി. ഉണ്ണികൃഷ്ണൻ, ദിനചന്ദ്രൻ, പ്രിയ രവികുമാർ, വിനോദ് കാഞ്ഞിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Samanvaya nattuvishesham local news