വീടിന്റെ താക്കോല്‍ദാനം ഡോ. ഐസക് മത്തായി നൂറനാല്‍ നിര്‍വഹിക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: ഫാ. മത്തായി നൂറനാലിന്റെയും ഭാര്യ ഡോ. അന്നമ്മ മത്തായിയുടെയും സ്മരണാര്‍ഥം മകന് ഡോ. ഐസക് മത്തായി നൂറനാല്‍ ചെയര്‍മാനായ ബംഗളൂരു സൗഖ്യ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന സൗഖ്യ മന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനം നടത്തി. പാതിരിപ്പാലം കിഴക്കയില്‍ പ്രദീപിന്റെ ഭാര്യയ്ക്കാണ് ആദ്യ വീട് ലഭിച്ചത്.
വീടിന്റെ താക്കോല്‍ സൗഖ്യ ഫൗണ്ടേഷന് ചെയര്മാന് ഡോ. ഐസക് മത്തായി നൂറനാല്‍ കൈമാറി. ഓര്‍ത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഭവനരഹിതര്‍ക്ക് 25 വീടുകള്‍ നിര്‍മിച്ചുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഫൗണ്ടേഷന് വൈസ് ചെയര്മാന് ഡോ. സുജ ഐസക്, ഭവനപദ്ധതി കമ്മിറ്റി അംഗങ്ങളായ രാജന് തോമസ്, മാത്യൂസ് ജേക്കബ് നൂറനാല്‍, എന്‍.വി. ബേബി, ഒ.എം. അച്ചാമ്മ, ഒ.ജെ. ബേബി, മാണി മാളിയേക്കല്‍, എന്‍.വി. വര്‍ക്കി ഞാറ്റുംകാലായില്‍, വാര്‍ഡ് അംഗം സുമ, പ്രദീപ് ചികിത്സാസഹായനിധി കമ്മിറ്റി അംഗങ്ങളായ സതീഷ് അരിവയല്‍, ചത്താനാട്ടുകുടി മത്തായി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.