സ്റ്റാൻഡ് സ്ട്രെയിറ്റ് പദ്ധതിയുടെ ഉദ്ഘാടനം മരട് മുനിസിപ്പൽ കൗൺസിലർ ദിവ്യ അനിൽകുമാർ നിർവഹിക്കുന്നു.
മരട്: സ്കോളിയോസിസ് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി സ്കൂൾ വിദ്യാർഥികളിൽ പരിശോധനകൾ നടത്തുന്ന സ്റ്റാൻഡ് സ്ട്രെയിറ്റ് പദ്ധതിക്ക് വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലിൽ തുടക്കമായി.
ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മരട് മുനിസിപ്പൽ കൗൺസിലർ ദിവ്യ അനിൽകുമാർ നിർവ്വഹിച്ചു.
വിപിഎസ് ലേക്ഷോര് സിഇഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം മേധാവിഡോ.ആർ.കൃഷ്ണ കുമാർ പദ്ധതി വിശദീകരിച്ചു. നൂറിൽ രണ്ട് മുതൽ നാല് വരെ കുട്ടികളുടെ നട്ടെല്ല് വളയാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും സ്കോളിയോസിസിനെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിന് സമൂഹത്തിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.പി.എസ് ലേക്ഷോര് ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി, മെഡിക്കൽ സൂപ്രണ്ട് ഡോ.സുർത റാം വിഷ്ണോയ്, കമ്പനി സെക്രട്ടറി ആർ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam