x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: September 4, 2026 01:12 AM IST | Updated: September 4, 2026 01:12 AM IST

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചുവീ​ഴ്ത്തി​യ സ്‌​കൂ​ട്ട​ർ.

നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സ് തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു.
കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് ഷം​നാ​സ് (25) നാ​ണ് പ​രി​ക്കേ​റ്റ​ത്. പു​റ​മേ​രി ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ക​ര​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​ൽ 56 എ​ൽ 97 97 ന​മ്പ​ർ ബ​സ് തെ​റ്റാ​യ ദി​ശ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി മു​ഹ​മ്മ​ദ് ഷം​നാ​സ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്ത് കു​രു​ങ്ങി​യ സ്‌​കൂ​ട്ട​ർ 10 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വ​ലി​ച്ചി​ഴ​ച്ച ശേ​ഷ​മാ​ണ് ബ​സ് നി​ന്ന​ത്.

ഇ​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​റും, ക​ണ്ട​ക്ട​റും പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വ​ട​ക​ര​യി​ലേ​ക്കും കൊ​ണ്ട് പോ​യി. നാ​ദാ​പു​രം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.
വ​ട​ക​ര- കു​റ്റ്യാ​ടി റൂ​ട്ടി​ൽ അ​ടി​ക്ക​ടി ബ​സ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച് വ​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up