x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മം​ഗ​ലം ഗോ​പി​നാ​ഥ് അ​ന്ത​രി​ച്ചു


Published: May 25, 2026 12:55 AM IST | Updated: May 25, 2026 12:55 AM IST

മ​ഞ്ചേ​രി: മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി മു​ൻ അം​ഗ​വു​മാ​യി​രു​ന്ന മം​ഗ​ലം ഗോ​പി​നാ​ഥ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വേ​ട്ടേ​ക്കോ​ട് എ​ൻ​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ൽ.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.35ന് ​മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​ബാ​റി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ‌്ട്രീ​യ​ത്തി​ലും സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഐ​സി​സി, കെ​പി​സി​സി അം​ഗം, സം​സ്ഥാ​ന ടെ​ലി​കോം ഉ​പ​ദേ​ശ​ക സ​മി​തി, മി​നി​മം വേ​ജ​സ് ബോ​ർ​ഡ്, ഹാ​ൻ​ഡ്‌ലൂം ​അ​ഡ്വൈ​സ​റി ബോ​ർ​ഡ്, ടിബി അ​സോ​സി​യേ​ഷ​ൻ ഗ​വേ​ണിം​ഗ് ബോ​ഡി, ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​നസ​മി​തി എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​ട്ടു​ണ്ട്. തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി, അ​ൽ അ​മീ​ൻ, മ​ല​ബാ​ർ ടു​ഡേ എ​ന്നീ സാ​യാ​ഹ്ന പ​ത്ര​ങ്ങ​ളു​ടെ മ​നേ​ജിം​ഗ് എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ്, കോ​സ്മോ ക്ല​ബ് ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു.

ഭാ​ര്യ: രു​ക്മി​ണി (റി​ട്ട​. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്). മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ (ബി​സി​ന​സ്), സു​ന​ന്ദാ​ദേ​വി (അ​ധ്യാ​പി​ക, പി​എ​ച്ച്എ​സ് പൊ​ന്നാ​നി). മ​രു​മ​ക​ൻ: കൃ​ഷ്ണ​കു​മാ​ർ (ബി​സി​ന​സ്).

Tags : Congress leader passes away

Recent News

Corehub Up