x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​നു സ്വ​ർ​ണ​ത്തി​ള​ക്ക​മേ​കി സെ​റാ​ഫ്സ്


Published: June 4, 2026 07:35 AM IST | Updated: June 4, 2026 07:35 AM IST

പ​ട്ടി​ക്കാ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ഉ​റ​വും​പാ​ടം സ്വ​ദേ​ശി​നി വ​ർ​ഷ​യു​ടെ വി​വാ​ഹ​ത്തി​നു സ്വ​ർ​ണ​ത്തി​ള​ക്ക​മേ​കി സെ​റാ​ഫ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് സെ​റാ​ഫ്സ് ന​ൽ​കി​യ​ത്. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ചാ​ക്കോ​ച്ച​ൻ ആ​ഭ​ര​ണ​ങ്ങ​ൾ കൈ​മാ​റി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യി​രു​ന്നു വ​ർ​ഷ​യു​ടെ പി​താ​വ്. മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച​തോ​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ ഉ​റ​വും​പാ​ടം മോ​ഹ​ന​വി​ലാ​സം രാ​ജ്മോ​ഹ​ന്‍റെ വീ​ട്ടി​ലാ​ണ് വ​ള​ർ​ന്ന​ത്. ത​ന്‍റെ സ്വ​ന്തം മ​ക​ളെ​പ്പോ​ലെ ക​രു​തി അ​ദ്ദേ​ഹം വ​ർ​ഷ​യെ കൂ​ടെ​നി​ർ​ത്തി. വി​വാ​ഹ​ത്തി​ന് ഒ​രു​ത​രി സ്വ​ർ​ണം​പോ​ലും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ രാ​ജ്മോ​ഹ​ൻ വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് സെ​റാ​ഫ്സ് സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്.

സെ​റാ​ഫ്സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് തു​രു​ത്താ​ട്ടി​ൽ നി​ർ​ധ​ന​രാ​യ യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നു സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ഏ​ൽ​പ്പി​ച്ച 10 ല​ക്ഷം രൂ​പ​യി​ൽ​നി​ന്നാ​ണ് വ​ർ​ഷ​യ്ക്കു സ​ഹാ​യം കൈ​മാ​റി​യ​ത്. ജോ​സി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്10 ല​ക്ഷം രൂ​പ സൊ​സൈ​റ്റി​യെ ഏ​ൽ​പ്പി​ച്ച​ത്.

2008ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സെ​റാ​ഫ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഇ​തോ​ടെ 67 യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നു സ​ഹാ​യം ന​ൽ​കി. ചി​കി​ത്സാ​സ​ഹാ​യം, ഭ​വ​ന​നി​ർ​മാ​ണം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഹം​ഗ​ർ റി​ലീ​ഫ് തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഓ​രോ വ​ർ​ഷ​വും അ​ന്പ​തു​ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് സെ​റാ​ഫ്സ് ന​ൽ​കി​ക്കൊണ്ടി​രി​ക്കു​ന്ന​ത്.


ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി ജി​ജി, സെ​റാ​ഫ്സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ബ്ര​ഹാം നാ​ഞ്ചി​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഈ​ശോ ജോ​യ്, അ​ഖി​ൽ ജോ​സ്, ഭാ​ര്യ സ്മൃ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Seraphim showered woman's wedding

Recent News

Corehub Up