x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്


Published: June 4, 2026 06:18 AM IST | Updated: June 4, 2026 06:18 AM IST

കൊ​ട്ടാ​ര​ക്ക​ര: തെ​രു​വുനാ​യ​ക​ളു​ടെ അ​ക്ര​മ​ണത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര​യി​ലും, തൃ​ക്ക​ണ്ണ​മം​ഗ​ലും നി​ര​വ​ധി പേ​രെ തെ​രു​വുനാ​യ​ക​ള്‍ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പി​ച്ചു. കൃ​ഷി തോ​ട്ടം മു​ക്കി​ല്‍ ക​ട​യി​ല്‍ ഇ​രു​ന്ന സു​നി​ലി​നെ പി​റ​കി​ലൂ​ടെ എ​ത്തി​യ തെ​രു​വുനാ​യ കാ​ലി​ല്‍ ആ​ഴ​ത്തി​ല്‍ ക​ടി​ച്ചു മു​റി​വേ​ല്‍​പ്പി​ച്ചു.

ബ​സ് കാ​ത്ത് നി​ന്ന പാ​സ്റ്റ​റെ​യും എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം മ​ര​ണ​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി വ​ന്ന വാ​യോ​ധി​ക​നെ​യും കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ലെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​രെ​യും തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു. തോ​ട്ടം മു​ക്കി​ലെ ശ​രോ​ണ്‍ സ​ഭ​യി​ലെ മ​ദ​റി​നെ​യും തൃ​ക്ക​ണ്ണ​മം​ഗ​ല്‍ വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന ഉ​ദ​യ​നേ​യും നാ​യ ആ​ക്ര​മി​ച്ചു. കെ​എ​സ്ആ​ര്‍​ടി സി ​ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റി​യ നാ​യ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ​യും ക​ടി​ച്ചു. എ​ല്ലാ​വ​രും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up