x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു


Published: June 21, 2026 06:22 AM IST | Updated: June 21, 2026 06:22 AM IST

കക്കൂസ് ടാങ്കിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നു.

പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​ക്കൂ​സ് ടാ​ങ്ക് നി​റ​ഞ്ഞ് മ​ലി​ന ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ നി​ത്യ​വു​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​ദു​രി​തം.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്നി​ലാ​ണ് ക​ക്കൂ​ട് ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. ടാ​ങ്ക് നി​റ​ഞ്ഞ​തോ​ടെ മ​ലി​ന ജ​ലം ടാ​ങ്കി​ന്‍റെ പു​റ​ത്തേ​ക്ക് ഒ​ഴു​കി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മ​ഴ പെ​യ്താ​ൽ ഈ ​മ​ലി​ന​ജ​ലം ആ​ശു​പ​ത്രി​യു​ടെ വ​ള​പ്പി​ലും സ​മീ​പ​ത്തെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തും. പ​ക​ർ​ച്ച വ്യാ​ധി​ക​ള​ട​ക്ക​മു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഭീ​തി.

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ടു​നീ​ളെ ബോ​ധ​വ​ത്ക​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ത്തി​വ​രു​ന്പോ​ഴാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഈ ​ദു​ര​വ​സ്ഥ. ജി​ല്ല​യി​ൽ ഷി​ഗെ​ല്ല ഉ​ൾ​പ്പെ​ടെ പ​ട​ർ​ന്നു​പി​ട​ക്കു​ന്പോ​ഴും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ ക​ക്കൂ​സ് മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ക​ക്കൂ​സ് ടാ​ങ്ക് നി​റ​ഞ്ഞി​ട്ട്. ഒ​രാ​ഴ്ച മു​ന്പ് ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന എ​ച്ച്എം​സി യോ​ഗ​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. അ​ടി​യ​ന്തി​ര​മാ​യി ക​ക്കൂ​സ് ടാ​ങ്കി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up