x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് 15 വ​ർ​ഷം ശി​ക്ഷ


Published: June 6, 2026 05:46 AM IST | Updated: June 6, 2026 05:46 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്ഥി​ര​മാ​യി പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര അ​തി​വേ​ഗ പോ​ക്സോ കോ​ട​തി 15 വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

ബാ​ല​രാ​മ​പു​രം വ​ഴി​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ അ​ഹ​ദി (31) നെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി നെ​യ്യാ​റ്റി​ൻ​ക​ര അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ഒ​ന്ന് ജ​ഡ്ജി കെ.​എം സു​ജ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പൂ​വ​ച്ച​ൽ എ​ഫ് വി​നോ​ദ്, അ​ഡ്വ. വി.​ആ​ര്‍ മാ​യാ​ദേ​വി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ബാ​ല​രാ​മ​പു​രം എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ടി.പി.സെ​ന്തി​ൽ​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up