x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​ക അ​തി​ക്ര​മം; പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു

വെബ് ഡെസ്ക്
Published: September 23, 2026 02:35 AM IST | Updated: September 23, 2026 02:35 AM IST

കു​മാ​ര​ൻ.

നാ​ദാ​പു​രം: ബാ​ലി​ക​യെ ശ​ല്യം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 20000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​ര​യാ​ട് തി​രു​വ​ങ്ങാ​യൂ​ർ ക​ല്ലാ​ത്ത​റ പി.​പി. കു​മാ​ര​നെ(75)​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്.

2025 ഏ​പ്രി​ൽ മാ​സം 27 ന് ​മേ​പ്പ​യ്യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ര​യാ​ട് ക​ല്ലാ​ത്ത​റ​യി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ലൈം​ഗി​ക ഉ​പ​ദ്ര​വം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

മേ​പ്പ​യ്യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ പ​ത്ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 15 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. മേ​പ്പ​യ്യൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എം. വി​നീ​ഷ്, വി​നീ​ത് വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews Sexual assault

Recent News

Corehub Up