x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഷോ​ർട്ട് സ​ര്‍​ക്യൂ​ട്ട്; കി​ട​പ്പു​മു​റി ക​ത്തി​ന​ശി​ച്ചു


Published: January 2, 2026 06:32 AM IST | Updated: January 2, 2026 06:32 AM IST

മ​ധൂ​ര്‍ ഉ​ളി​യ​ത്ത​ടു​ക്ക ഭ​ഗ​വ​തി​ന​ഗ​റി​ലെ ചി​ത്ര​കു​മാ​രി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം.

കാ​സ​ര്‍​ഗോ​ഡ്: മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഷോർ​ട്ട് സ​ര്‍​ക്യൂ​ട്ടു​ണ്ടാ​യി കി​ട​പ്പു​മു​റി ക​ത്തി​ന​ശി​ച്ചു. മ​ധൂ​ര്‍ ഉ​ളി​യ​ത്ത​ടു​ക്ക ഭ​ഗ​വ​തി ന​ഗ​റി​ലെ വൈ​ദ്യ​ര്‍​വ​ള​പ്പി​ല്‍ ചി​ത്ര​കു​മാ​രി​യു​ടെ ഓ​ടി​ട്ട വീ​ട്ടി​ലാ​ണ് അ​പ​ക​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം.

തീ​പി​ടി​ത്തം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​നെ കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​പെ​ടു​ക​യും സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ വി.​എ​ന്‍ വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന എ​ത്തി തീ​യ​ണ​ക്കു​ക​യു​മാ​യി​രു​ന്നു.

മു​റി​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര, മേ​ശ, ക​ട്ടി​ല്‍, ബെ​ഡ്, റൂ​മി​ന്‍റെ സീ​ലിം​ഗ്, മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ന​ഷ്ടം ഒ​ഴി​വാ​യി. ചി​ത്ര​കു​മാ​രി​യും കൊ​ച്ചു​മ​ക​നും മാ​ത്ര​മാ​ണ് താ​മ​സം. തീ​പി​ടു​ത്ത​ത്തി​ല്‍ 50,000 രൂ​പ​യു​ടെ ന​ഷ്ടം വ​ന്ന​താ​യി ക​രു​തു​ന്നു. സേ​നാം​ഗ​ങ്ങ​ളാ​യ ഇ. ​പ്ര​സീ​ദ്, ജെ.​എ. അ​ഭ​യ് സെ​ന്‍, ജെ.​ബി. ജി​ജോ, എ. ​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags : Short circuit nattuvishasham local news

Recent News

Corehub Up