പ്രതീകാത്മക ചിത്രം
തളിപ്പറമ്പ്: ഒടുവള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു. നേരത്തെയും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തത് അംഗീകരിക്കാനാകില്ല.
പകർച്ചവ്യാധികളും മറ്റ് ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളുടെ ദുരിതം കൂടുതൽ വർധിപ്പിക്കുകയാണ്. ആവശ്യമായ മുഴുവൻ ഡോക്ടർ തസ്തികകളും അടിയന്തരമായി നികത്തി ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.
ജനങ്ങളുടെ കഷ്ടപ്പാടുകൾ കണക്കിലെടുത്ത് ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നും അമൽ ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു.