x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ദി​ക​ളി​ല്‍ അ​ടി​ഞ്ഞ​ത് ചെ​ളി​ക​ല​ര്‍​ന്ന മ​ണ​ൽ; ഖ​ന​നം സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തും


Published: August 10, 2026 01:57 AM IST | Updated: August 10, 2026 01:57 AM IST

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ല്‍​നി​ന്ന് ട​ണ്‍​ക​ണ​ക്കി​നു മ​ണ്ണ് നീ​ക്കം ചെ​യ്‌​തെ​ങ്കി​ലേ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ സാ​ന്‍​ഡ് ഓ​ഡി​റ്റിം​ഗി​ല്‍ ന​ദി​ക​ളി​ല്‍​നി​ന്ന് ശ​രാ​ശ​രി ര​ണ്ടു മീ​റ്റ​ര്‍ ആ​ഴ​ത്തി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

മ​ണ്ണ് ക​ല​ര്‍​ന്ന മ​ണ​ല്‍ വാ​രി ക​ര​യി​ലി​ട്ട ശേ​ഷം, മ​ണ​ല്‍ വേ​ര്‍​തി​രി​ച്ച് വി​ല്‍​ക്കാ​നാ​യി​രു​ന്നു ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി ഒ​രോ ന​ദി​യി​ലെ​യും ക​ട​വു​ക​ളും തീ​രു​മാ​നി​ച്ചു. 27 ല​ക്ഷം ട​ണ്‍ മ​ണ്ണ് ഇ​ത്ത​ര​ത്തി​ല്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് അ​ന്നു​ണ്ടാ​യ​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളു​ടെ തീ​ര​ങ്ങ​ളി​ല്‍ 20 ക​ട​വു​ക​ള്‍ നി​ശ്ച​യി​ച്ചു. എ​ന്നാ​ല്‍, 2024ല്‍ ​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ണ​ല്‍​നീ​ക്കം പാ​ളി. പ​രി​സ്ഥി​തി അ​നു​മ​തി ല​ഭി​ച്ച​തു​മി​ല്ല.

ഇ​ത്ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ന​ദി​ക​ളി​ല്‍​നി​ന്നു ചെ​ളി​യും മ​ണ്ണും നീ​ക്കാ​നു​ള്ള പൈ​ല​റ്റ് പ്രോ​ജ​ക്‌​ട് പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു മു​മ്പാ​യി ജി​ല്ല​യി​ലെ ന​ദി​ക​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ പ​ഠ​നം വേ​ണ്ടി​വരും.

പ്ര​ള​യ​വും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യ സം​സ്ഥാ​ന​ത്തെ 18 ന​ദി​ക​ളി​ലാ​ണ് മ​ണ​ല്‍​ശേ​ഖ​രം ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാ​ന്‍​ഡ് ആ​ന്‍​ഡ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് (ഐ​എ​ല്‍​ഡി​എം) സാ​ന്‍​ഡ് ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​ത്. 2020ല്‍ ​പൂ​ര്‍​ത്തി​യാ​യി. പു​ഴ​ക​ള്‍ വ​റ്റു​ന്ന മാ​ര്‍​ച്ച് മു​ത​ല്‍ ജ​നു​വ​രി വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ മ​ണ​ല്‍ വാ​രാ​നാ​യി​രു​ന്നു ശി​പാ​ര്‍​ശ. ക​ട​വു​ക​ളി​ല്‍ കൂ​ട്ടി​യി​ടു​ന്ന മ​ണ​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ലേ​ലം ന​ട​ത്തി വി​ല്‍​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

മ​ണ​ല്‍ വാ​രു​ന്ന​തി​നു പ​ക​രം, ന​ദി​യു​ടെ ഒ​ഴു​ക്കി​ന് ത​ട​സ​മാ​യി​നി​ല്‍​ക്കു​ന്ന എ​ക്ക​ലും മ​ണ​ല്‍​പു​റ്റു​ക​ളും കൃ​ത്യ​മാ​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം നീ​ക്കം ചെ​യ്യു​ന്ന ശാ​സ്ത്രീ​യ​മാ​യ മ​ണ്ണെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.
പ​മ്പാ​ന​ദി​യി​ല്‍ മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക​യും വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത കൂ​ട്ടു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ അ​നി​യ​ന്ത്രി​ത​മാ​യി മ​ണ​ല്‍ വാ​രു​ന്ന​തി​നു പ​ക​രം കൃ​ത്യ​മാ​യ ഹൈ​ഡ്രോ​ള​ജി​ക്ക​ല്‍ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യാ​ണ് ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​മെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2018ല്‍ ​വാ​രി​യ മ​ണ​ല്‍ പാ​ഴാ​യി

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് വി​വ​ധ​യി​ട​ങ്ങ​ളി​ലാ​യി അി​ഞ്ഞ മ​ണ​ല്‍ വാ​രി ലേ​ലം ചെ​യ്യാ​നാ​യി കൂ​ട്ടി​യെ​ങ്കി​ലും ആ​രും വാ​ങ്ങി​യി​ല്ല. പ​മ്പാ​ന​ദി​യി​ല്‍ ശ​ബ​രി​മ​ല പ​മ്പ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും മ​ണ്ണ് നീ​ക്കം ചെ​യ്ത​ത്. ഇ​ത് പ​മ്പ റൂ​ട്ടി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ച്ചു. വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വി​ലും ട​ണ്‍​ക​ണ​ക്കി​നു മ​ണ​ല്‍ ശേ​ഖ​രി​ച്ചു.

പ​ല​ത​വ​ണ ലേ​ല​ത്തീ​യ​തി നി​ശ്ച​യി​ച്ചെ​ങ്കി​ലും ആ​രും വാ​ങ്ങി​യി​ല്ല. ചെ​ളി ക​ല​ര്‍​ന്ന മ​ണ​ലാ​യ​തി​നാ​ലാ​ണ് ആ​രും വാ​ങ്ങാ​തെ വ​ന്ന​തെ​ന്നു പ​റ​യു​ന്നു. വ​ന​മേ​ഖ​ല​യി​ല്‍ മ​ണ​ല്‍ കൂ​ട്ടി​യി​ട്ട​പ്പോ​ള്‍ നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ചെ​യ്തു. ഡാം ​തു​റ​ന്നു​വി​ട്ട് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​നൊ​പ്പം അ​ടി​ത്ത​ട്ടി​ലെ ചെ​ളി​യും വ്യാ​പ​ക​മാ​യി എ​ത്തി​യ​താ​ണ് മ​ണ​ലി​നൊ​പ്പം അ​ന്ന് ചെ​ളി വ്യാ​പ​ക​മാ​യി ക​ല​രാ​നി​ട​യാ​ക്കി​യ​ത്.

ന​ദി​യു​ടെ തീ​ര​ങ്ങ​ളി​ല്‍ അ​ടി​ഞ്ഞ മ​ണ്ണി​നൊ​പ്പം പു​റ്റു​ക​ളും വ്യാ​പ​ക​മാ​യി. ക​ര​ഭൂ​മി ക​ണ​ക്കേ തീ​ര​ങ്ങ​ള്‍ മാ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് പു​റ്റു​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി. തീ​രം അ​പ​ഹ​രി​ച്ച് പു​റ്റു​ക​ള്‍ വ​ള​ര്‍​ന്ന​തോ​ടെ ന​ദി​യു​ടെ വീ​തി​യും കു​റ​ഞ്ഞു. മാ​രാ​മ​ണ്‍, ആ​റ​ന്മു​ള ഭാ​ഗ​ങ്ങ​ളി​ല്‍ പു​റ്റു​ക​ള്‍ നീ​ക്കം ചെ​യ്തു​വെ​ങ്കി​ലും ഇ​തേ സ്ഥാ​ന​ത്ത് വീ​ണ്ടും പു​റ്റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തും പ​തി​വു​ കാ​ഴ്ച​യാ​യി.

വ്യാ​പ​ക​മാ​യി ചെ​ളി അ​ടി​ഞ്ഞു

2018, 2019 പ്ര​ള​യ​ങ്ങ​ള്‍​ക്കു​ശേ​ഷം പ​മ്പ, മ​ണ​മ​ല ന​ദി​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ചെ​ളി അ​ടി​ഞ്ഞു. ഇ​ത് ന​ദി​യു​ടെ ഗ​തി ത​ന്നെ മാ​റ്റി. പ​മ്പ​യി​ല്‍ പു​തി​യ ക​യ​ങ്ങ​ള്‍ ഇ​തോ​ടെ രൂ​പ​പ്പെ​ട്ടു. ചെ​ളി നി​റ​ഞ്ഞ ക​യ​ങ്ങ​ള്‍ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി. ആ​ഴ​ക്കു​റ​വെ​ന്നു ധ​രി​ച്ച് ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍ ക​യ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടു​ന്ന​തു പ​തി​വാ​യി.

നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ദി അ​പ​ഹ​രി​ച്ച​ത്. നീ​ന്ത​ല്‍ വ​ശ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പോ​ലും ന​ദി​യു​ടെ ഈ ​ഗ​തി​മാ​റ്റ​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ന​ദി​യി​ല്‍ അ​ക​പ്പെ​ട്ട പ​ല​രെ​യും പി​ന്നീ​ട് കാ​ണാ​ന്‍ പോ​ലു​മാ​കാ​ത്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. മ​ണ​ലി​നൊ​പ്പം അ​ടി​ഞ്ഞ ചെ​ളി നീ​ക്കം ചെ​യ്യാ​നും ബു​ദ്ധി​മു​ട്ടാ​ണ്. വാ​രി​യി​ട്ട മ​ണ​ല്‍ ക​ഴു​കി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യെ​ങ്കി​ലും ഇ​ത് എ​ത്ര​മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​മെ​ന്ന​തി​ല്‍ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് സം​ശ​യ​മു​ണ്ട്.

1.5 ല​ക്ഷം ട​ണ്‍ മ​ണ​ലെ​ങ്കി​ലും ഓ​രോ ന​ദി​യി​ല്‍​നി​ന്നും നീ​ക്കാ​നാ​കു​മെ​ന്ന് സാ​ന്‍​ഡ് ഓ​ഡി​റ്റിം​ഗി​ല്‍ പ​റ​യു​ന്ന​ത്. പു​ഴ​മ​ണ​ല്‍ നി​ര്‍​മാ​ണ മേ​ഖ​ല​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യാ​ല്‍ നി​ല​വി​ല്‍ ക്ര​ഷ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വി​ല വ​ര്‍​ധ​ന കു​റ​യ്ക്കാ​നാ​കും.

വെ​ള്ള​പ്പൊ​ക്ക തീ​വ്ര​ത കു​റ​യും

ജി​ല്ല​യി​ലെ ന​ദി​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന മ​ണ​ലും എ​ക്ക​ലും യഥാസ​മ​യം നീ​ക്കം ചെ​യ്യാ​ത്ത​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തി​തീ​വ്ര​ മ​ഴ​യാ​ണ് നി​ല​വി​ല്‍ ഭീ​ഷ​ണി​യാ​കു​ന്ന​ത്. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പു​ഴ​ക​ള്‍​ക്കാ​കു​ന്നി​ല്ല.

ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും ന​ദി​യി​ല്‍ വെ​ള്ള​മു​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ന​ദി​യി​ല്‍ വ​ലി​യ തോ​തി​ല്‍ മ​ണ​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടു​മ്പോ​ള്‍ ന​ദി​യു​ടെ ആ​ഴ​വും കു​റ​യു​ന്നു. പ​മ്പ​യി​ലെ ത്രി​വേ​ണി, ആ​റ​ന്മു​ള, ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത് ഏ​റെ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ക​ര​ക​വി​യ​ല്‍ കാ​ര​ണം ആ​ഴം കു​റ​യു​മ്പോ​ള്‍ വെ​ള്ള​ത്തി​ന്‍റെ ഉ​ള്‍​ക്കൊ​ള്ള​ല്‍​ശേ​ഷി കു​റ​യു​ക​യും ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ള്‍ വെ​ള്ള​ത്തി​ന് വേ​ഗ​ത്തി​ല്‍ ഒ​ഴു​കി​പ്പോ​കാ​ന്‍ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യു​ന്നു. ഇ​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം പെ​ട്ടെ​ന്ന് ക​യ​റാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പെ​യ്യു​ന്ന അ​മി​ത​മാ​യ മ​ഴ​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ മ​റ്റൊ​രു പ്രാ​ഥ​മി​ക കാ​ര​ണം. ന​ദീ​ത​ട​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ കാ​ര​ണം സ്വാ​ഭാ​വി​ക​മാ​യി വെ​ള്ളം ഒ​ഴു​കി​പ്പോ​കേ​ണ്ട ചാ​ലു​ക​ളും തോ​ടു​ക​ളും അ​ട​ഞ്ഞു​പോ​യ​തും ന​ദീ​തീ​ര​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ങ്ങ​ളും ന​ദി​ക്കു ന​ല്‍​കു​ന്ന മ​റ്റൊ​രു പ​രി​ഹാ​ര​മാ​ണ്. ഇ​തി​നു​ള്ള ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​രം അ​ശാ​സ്ത്രീ​യ മ​ണ​ല്‍​വാ​ര​ല​ല്ല എ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

അ​ശാ​സ്ത്രീ​യ​മാ​യ മ​ണ​ല്‍​വാ​ര​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തേ​ക്കാ​ള്‍ വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്. ന​ദി​യി​ല്‍​നി​ന്ന് പ​രി​ധി​യി​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യി മണ​ലെ​ടു​ക്കു​ന്ന​ത് ന​ദീ​തീ​ര​ങ്ങ​ള്‍ ത​ക​രു​ന്ന​തി​നും ഭൂ​ഗ​ര്‍​ഭ​ജ​ല നി​ര​പ്പ് താ​ഴു​ന്ന​തി​നും ന​ദി​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​കും.

മി​ന്ന​ല്‍ പ്ര​ള​യം മ​ണ​ല്‍ വാ​രി​യാ​ല്‍ മാ​ത്രം ഒ​ഴി​വാ​ക്കാ​നാ​വി​ല്ല

പ​മ്പാ​ ന​ദീതീ​ര​ത്ത് അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ്ര​ള​യം ഒ​ഴി​വാ​ക്കാ​ന്‍ ന​ദി​യി​ലെ മ​ണ​ല്‍​ശേ​ഖ​രം വാ​രി മാ​റ്റു​ക മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന അ​ഭി​പ്രാ​യ​ത്തോ​ടു യോ​ജി​പ്പി​ല്ല. സ്വാ​ഭാ​വി​ക മ​ണ​ല്‍​ശേ​ഖ​രം ന​ദി​യി​ലെ ജ​ലം സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ന​ല്ല മ​ണ​ല്‍​ശേ​ഖ​രം വെ​ള്ള​ത്തെ സം​ഭ​രി​ച്ച് പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും തോ​ടു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​വ​ര​ളാ​തെ ജ​ല​സ​മ്പ​ത്ത് നി​ല​നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ന​ദി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും എ​ക്ക​ലും പോ​ള​യും വാ​രി മാ​റ്റു​ക​യും കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ ക്ര​മീ​കൃ​ത​മാ​യി മ​ണ​ല്‍​വാ​ര​ല്‍ ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണ്.

പ്ര​ള​യ​ജ​ലം ഉ​യ​രാ​ന്‍ പ്ര​ധാ​ന കാ​ര​ണം നി​ല​ങ്ങ​ളും പാ​ട​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യും വ്യാ​പ​ക​മാ​യും നി​ക​ത്തി​യെ​ന്ന​താ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ റാ​ന്നി​യി​ലും ചെ​ങ്ങ​ന്നൂ​രു​മൊ​ക്കെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​പ്പോ​ള്‍ പൂ​വ​ത്തൂ​ര്‍ പ്ര​ദേ​ശ​ത്ത് വെ​ള്ളം വ​ലി​യ തോ​തി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നി​ല്ല. അ​തി​നു പ്ര​ധാ​ന​കാ​ര​ണം അ​വി​ടെ വ​യ​ലു​ക​ള്‍ നി​ക​ത്തി​യി​രു​ന്നി​ല്ല എ​ന്ന​താ​ണ്. കൃ​ഷി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ത​രി​ശാ​യി കി​ട​ന്ന പാ​ട​ങ്ങ​ളി​ല്‍ വെ​ള്ളം പ​ര​ന്നു നി​റ​ഞ്ഞ​താ​യി അ​ന്നു ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​റ​ന്മു​ള പു​ഞ്ച നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​വി​ടെ​യും വെ​ള്ള​പ്പൊ​ക്ക ആ​ഘാ​തം കു​റ​യ്ക്കു​ന്നു​ണ്ട്.

ഭൂ​മി​ക്കു​മേ​ല്‍ വ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന ആ​ധു​നി​ക ക്വാ​റി​ക​ള്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ നി​യ​ന്ത്രി​ത​വും അ​നു​വ​ദ​നീ​യ​വു​മാ​യ തോ​തി​ലു​ള്ള സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സ​മ​ഗ്ര​മാ​യി പ്ര​കൃ​തി​യോ​ട് ഒ​ത്തു​ചേ​ര്‍​ന്നു​ള്ള നി​ര്‍​മാ​ണ, വി​ക​സ​ന, ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​വാ​നും നി​ല​വി​ലു​ള്ള ഡാ​മു​ക​ളി​ലെ ചെ​ളി​യും എ​ക്ക​ലും മ​ണ​ലും വാ​രി മാ​റ്റി ജ​ല​സം​ഭ​ര​ണ​ശേ​ഷി കൂ​ട്ടാ​നും അി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണം. റാ​ന്നി​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ത്ത് പു​തി​യ ഒ​രു ഡാം ​നി​ര്‍​മി​ച്ചു ജ​ല​സം​ഭ​ര​ണം ന​ട​ത്തി​യോ നി​ല​വി​ലു​ള്ള ഡാ​മു​ക​ള്‍ ഉ​യ​രം കൂ​ട്ടി പു​ന​ര്‍​നി​ര്‍​മി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​ഠി​ക്കു​ക​യോ വേ​ണം.
ഫാ. ​ബെ​ന്‍​സി മാ​ത്യു കി​ഴ​ക്കേ​തി​ല്‍, പ​ഴ​വ​ങ്ങാ​ടി റാ​ന്നി
(പ​മ്പ പ​രി​ര​ക്ഷ​ണ സ​മി​തി മു​ന്‍ സെ​ക്ര​ട്ട​റി)

Tags : nattu vishesham Silt-laden sand accumulated

Recent News

Corehub Up