x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ 15 സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​നി എ​സ്‌​ഐ ഭ​ര​ണം


Published: July 2, 2026 01:51 AM IST | Updated: July 2, 2026 01:51 AM IST

കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ ഭ​ര​ണം എ​സ്‌​ഐ​മാ​ര്‍​ക്ക് തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചാ​ല്‍ ജി​ല്ല​യി​ലെ 18 സ്റ്റേ​ഷ​നു​ക​ളി​ല്‍ മൂ​ന്നി​ട​ത്ത് ഒ​ഴി​കെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി എ​സ്‌​ഐ​മാ​ര്‍ എ​ത്തും. ഇ​തോ​ടെ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ല​വി​ലു​ള്ള സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. എ​ന്നാ​ല്‍, സി​ഐ ഓ​ഫീ​സു​ക​ളി​ല്‍ ത​ന്നെ നി​യ​മ​നം ഉ​റ​പ്പി​ക്കാ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രി​ല്‍ ഒ​രു വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​ക​ള്‍ നി​ല​വി​ലു​ള്ള​തു​പോ​ലെ സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് ത​ന്നെ​യാ​കും. ബാ​ക്കി സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് എ​സ്‌​ഐ​മാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കു​ന്ന​ത്. കു​മ്പ​ള, വി​ദ്യാ​ന​ഗ​ര്‍, ആ​ദൂ​ര്‍, ബേ​ക്ക​ല്‍, രാ​ജ​പു​രം, നീ​ലേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തു​താ​യി സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ഉ​ണ്ടാ​കും. ഇ​തി​നു പു​റ​മേ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ചു​മ​ത​ല കൂ​ടി ഇ​നി​മു​ത​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ആ​യി​രി​ക്കും. നി​ല​വി​ല്‍ എ​സ്‌​ഐ​ക്ക് ആ​യി​രു​ന്നു ചു​മ​ത​ല.
കാ​സ​ര്‍​ഗോ​ഡ് സ​ബ്ഡി​വി​ഷ​നി​ല്‍ മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, ബ​ദി​യ​ഡു​ക്ക, വ​നി​ത സ്റ്റേ​ഷ​ന്‍, കാ​സ​ര്‍​ഗോ​ഡ് ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റ് എ​ന്നി​വ​യാ​ണു​ള്ള​ത്. ഇ​തി​ല്‍ കു​മ്പ​ള, ബ​ദി​യ​ഡു​ക്ക സ്റ്റേ​ഷ​നു​ക​ള്‍ ചേ​ര്‍​ന്ന് കു​മ്പ​ള​യി​ലും വി​ദ്യാ​ന​ഗ​ര്‍ സ്റ്റേ​ഷ​ന്‍, വ​നി​ത സ്റ്റേ​ഷ​ന്‍ എ​ന്നി​വ ചേ​ര്‍​ന്നു വി​ദ്യാ​ന​ഗ​റി​ലും സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍ വ​രും. കാ​സ​ര്‍​ഗോ​ട്ടെ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റ് കാ​സ​ര്‍​ഗോ​ഡ് സ്‌​റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ കീ​ഴി​ലാ​കും. ബേ​ക്ക​ല്‍ സ​ബ് ഡി​വി​ഷ​നി​ല്‍ ആ​ദൂ​ര്‍, ബേ​ഡ​കം, മേ​ല്‍​പ​റ​മ്പ്, ബേ​ക്ക​ല്‍, രാ​ജ​പു​രം, അ​മ്പ​ല​ത്ത​റ സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ആ​ദൂ​ര്‍ ര്‍​ക്കി​ളി​ല്‍ ബേ​ഡ​ക​വും ആ​ദൂ​ര്‍ സ്റ്റേ​ഷ​നു​ക​ളും ബേ​ക്ക​ല്‍ സ​ര്‍​ക്കി​ളി​ല്‍ മേ​ല്‍​പ​റ​മ്പും ബേ​ക്ക​ലും രാ​ജ​പു​രം സ​ര്‍​ക്കി​ളി​ല്‍ അ​മ്പ​ല​ത്ത​റ​യും രാ​ജ​പു​രം സ്റ്റേ​ഷ​നു​ക​ളും ഉ​ള്‍​പ്പെ​ടും.
കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ഡി​വി​ഷ​നി​ല്‍ ഹൊ​സ്ദു​ര്‍​ഗ്, നീ​ലേ​ശ്വ​രം, ച​ന്തേ​ര, ചീ​മേ​നി, ചി​റ്റാ​രി​ക്കാ​ല്‍, വെ​ള്ള​രി​ക്കു​ണ്ട്, ഹൊ​സ്ദു​ര്‍​ഗ് ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടും. ഇ​തി​ല്‍ നീ​ലേ​ശ്വ​രം സ​ര്‍​ക്കി​ളി​ന്‍റെ കീ​ഴി​ല്‍ ച​ന്തേ​ര​യും നീ​ലേ​ശ്വ​ര​വും വെ​ള്ള​രി​ക്കു​ണ്ട് സ​ര്‍​ക്കി​ളി​ല്‍ ചീ​മേ​നി​യും ചി​റ്റാ​രി​ക്കാ​ലും വെ​ള്ള​രി​ക്കു​ണ്ടും ഉ​ള്‍​പ്പെ​ടും.

 

Tags : Nattuvishesham District news

Recent News

Corehub Up