കാഞ്ഞിരോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം.
മട്ടന്നൂർ: കാഞ്ഞിരോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. ഇരിട്ടിയിൽനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും കണ്ണൂരിൽ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ബസ് യാത്രക്കാരായ സന്ധ്യ, ജലജ, നവനീത്, നീലിമ, ദിൽന തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു ബസുകളുടെയും മുൻ ഭാഗം തകർന്നു.
അപകടത്തെ തുടർന്ന് ഏറെ നേരം മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ചക്കരക്കൽ പോലീസെത്തിയാണ് അപകടത്തിൽപ്പെട്ട ബസുകൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Six people nattuvishesham local news