റോളര്‍ സ്കേറ്റിംഗ് താരങ്ങളുടെ ഓണാഘോഷത്തിൽ നിന്ന്.
കൊല്ലം: കൊല്ലം റോളര്‍ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ - സംസ്ഥാന - ദേശീയ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും രക്ഷകര്‍ത്താക്കളും ഓണം വിപുലമായി ആഘോഷിച്ചു. റാലി, പുലിക്കളി, ഓണപ്പലഹാര വിതരണം എന്നിവ നടത്തി.
ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ താരവുമായ പി.ആര്. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഷൈനി സനില്‍, ശുഭ, ബി.എം. ബോബിന്, ആദില, എ. ശ്രീകല, ധന്യ വൈ. ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Skating stars