x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട​ നി​ർ​മാ​ണ​ത്തി​ലെ മെ​ല്ല​പ്പോ​ക്ക്: ദു​രി​ത​ത്തി​ലാ​യി വ്യാ​പാ​രി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും


Published: June 18, 2026 01:01 AM IST | Updated: June 18, 2026 01:01 AM IST

രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട് -പാ​ണ​ത്തൂ​ർ മെ​ക്കാ​ഡം ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പു​രം ടൗ​ണി​ൽ പാ​ല​ങ്ക​ല്ല് റോ​ഡ് മു​ത​ൽ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സ് വ​രെ​യു​ള്ള ഓ​ട നി​ർ​മാ​ണം ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു.

കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ചെ​ളി​ക്കു​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഓ​ട​യ്ക്കാ​യി എ​ടു​ത്ത കു​ഴി​ക​ളി​ൽ മ​ണ്ണ് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ എ​ൻ​ജി​നി​യ​റോ സ്ഥ​ല​ത്തി​ല്ലാ​തെ കു​റ​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം വ​ച്ചാ​ണ് നി​ർ​മാ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ൾ​ബാ​റി​ൽ വ​ന്ന മൂ​ന്നു വ​യ​സു​ള്ള പി​ഞ്ചു​കു​ട്ടി ഓ​ട​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളോ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളോ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

സ്കൂ​ളു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​നി​യൊ​രു വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു​പോ​ലെ​ത​ന്നെ ഈ ​സം​സ്ഥാ​ന പാ​ത​യി​ലെ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി.

Tags : construction Nattuvishesham District News

Recent News

Corehub Up